വാഷിംഗ്ടണില്‍ കനത്ത ഹിമവാതം; 19 മരണം

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഹിമവാതം കൂടുതല്‍ ശക്തമാകുന്നു. കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഉണ്ടായ ശക്തമായ ഹിമാവാതം കൂടുതല്‍ ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന്...

വാഷിംഗ്ടണില്‍ കനത്ത ഹിമവാതം; 19 മരണം

Blizzard-New-York

വാഷിംഗ്ടണ്‍: അമേരിക്കയിലെ ഹിമവാതം കൂടുതല്‍ ശക്തമാകുന്നു. കിഴക്കന്‍ തീരപ്രദേശങ്ങളില്‍ ഉണ്ടായ ശക്തമായ ഹിമാവാതം കൂടുതല്‍ ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന് വാഷിംഗ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള റോഡുകളും പാലങ്ങളും ശനിയാഴ്ചയോടെ സര്‍ക്കാര്‍ അടച്ചിട്ടു. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ഇവിടെ ഗതാഗത സംവിധാനം പുനരാരംഭിച്ചത്.

അര്‍കനാസ്, നോര്‍ത്ത് കരോലിന, കെന്റുടുകി, ഓഹിയോ, ടെന്നിസി, വിര്‍ജിനിയ എന്നിവിടങ്ങളിലായി 13 പേര്‍ കനത്ത മഞ്ഞുവീഴ്ചയില്‍പ്പെട്ടുണ്ടായ കാറപകടങ്ങളിലും ശീതക്കാറ്റില്‍ പെട്ട് ഒരാള്‍ മെറിലാണ്ടിലും 3 പേര്‍ ന്യൂയോര്‍ക്കിലും വിര്‍ജിനിയയില്‍ 2 പേര്‍ ഹൈപോതെര്‍മിയ മൂലവും മരണപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.


വാഷിംഗ്ടണ്‍ നിന്നും ഏകദേശം 2 അടിയോളം പൊക്കത്തിലുണ്ടായിരുന്ന മഞ്ഞു മാറ്റിയെങ്കിലും അപ്രതീക്ഷിതമായി ശക്തി പ്രാപിച്ച കാറ്റ് 20 മില്ല്യണ്‍ ജനങ്ങള്‍ താമസിക്കുന്ന ന്യൂയോര്‍ക്കിലെ ജനവാസ മേഖലയിലേക്ക് ആഞ്ഞു വീശുകയായിരുന്നു. മണിക്കൂറില്‍ 45 കിലോമീറ്റര്‍ സ്പീഡില്‍ രാത്രി മുഴുവന്‍ ആഞ്ഞു വീശിയ കാറ്റ് ഏകദേശം 24 മുതല്‍ 28 വരെ ഇഞ്ച് കനത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേര്‍സി, വെസ്റ്റേണ്‍ ലോങ്ങ് ഐലണ്ട് എന്നിവിടങ്ങളില്‍ മഞ്ഞു വീഴ്ത്തിയിട്ടുണ്ടാകാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ട്രൂ കൊമോ നഗരത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

ന്യൂയോര്‍ക്കിലും ലോങ്ങ്‌ഐലണ്ടിലും ശനിയാഴ്ച വാഹനഗതാ ഗതം പൂര്‍ണ്ണമായും നിരോധിച്ചു. മണിക്കൂറില്‍ 3 ഇഞ്ചോളം മഞ്ഞുവീഴ്ച ഉണ്ടായിരുന്നതിനാല്‍ ഈ പ്രദേശങ്ങളിലെ റയില്‍റോഡ് ഗതാഗതം ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ പൂര്‍ണ്ണമായും നിര്‍ത്തിവച്ചതായി കോമോ അറിയിച്ചു.

ഇന്ന് രാത്രിയോടെ മഞ്ഞുവീഴ്ചയില്‍ കുറവുണ്ടാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്. പക്ഷെ അത് അപകടങ്ങള്‍ കുറിക്കുമെന്ന് കരുതുന്നില്ല. ശീതക്കാറ്റു ഇനിയും തുടരാനാണ് സാധ്യതയെന്നും വാഷിംഗ്ടണ്‍ മേയര്‍ മുരിയല്‍ ബ്രൌസര്‍ അറിയിച്ചു.

ഫ്‌ലൈറ്റ് അവയര്‍. കോം എന്ന വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ശനിഴയ്ച്ച മാത്രം ഏകദേശം 5,100 വിമാനങ്ങളും ഞായറാഴ്ച 2,800ല്‍ അധികം വിമാനങ്ങളും യാത്ര റദ്ദാക്കി. നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മാത്രമേ പുനരാരംഭിയ്ക്കു എന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് അറിയിച്ചു.

വെള്ളിയാഴ്ച ഗള്‍ഫ് കോസ്റ്റില്‍ നിന്നുമാണ് കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചത്. അറ്റ്‌ലാന്റ്റിക്ക് സമുദ്രത്തില്‍ നിന്നും ഈര്‍പ്പവും ചൂടുമുള്ള വായു തീരത്ത് വച്ച് തണുത്ത കാറ്റുമായി കൂടിച്ചേര്‍ന്നാണ് അതിശൈത്യം ഉണ്ടായതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

Read More >>