ബ്ലാക്ക്‌ബെറിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ജനവരി 28 ന്

ന്യൂഡല്‍ഹി: ബ്ലാക്ക്‌ബെറിയുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ 'പ്രിവ്' ജനുവരി 28 ന് ഇന്ത്യയിലെത്തും. ഈ വര്‍ഷം മറ്റൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട്...

ബ്ലാക്ക്‌ബെറിയുടെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ ജനവരി 28 ന്

priv

ന്യൂഡല്‍ഹി: ബ്ലാക്ക്‌ബെറിയുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ 'പ്രിവ്' ജനുവരി 28 ന് ഇന്ത്യയിലെത്തും. ഈ വര്‍ഷം മറ്റൊരു ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണ്‍ കൂടി ബ്ലാക്ക്‌ബെറി പുറത്തിറക്കുമെന്നാണ് അറിയുന്നത്.

ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് ചുവടുറപ്പിക്കാനുള്ള ബ്ലാക്ക്‌ബെറിയുടെ നീക്കം ഈ മേഖലയില്‍ കടുത്ത മത്സരത്തിനായിരിക്കും വഴിവെക്കുക.

ഏകദേശം 47,000 രൂപയാണ് പ്രിവ് ന്റെ വില എന്നാണ് കരുതുന്നത്. 5.4 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയാണ് ഡിവൈസ് എത്തുന്നത്. 1.8 GHz ഹെക്‌സ-കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സ്, 3 ജിബി റാം ഇന്റേണല്‍ മെമ്മറി(2 ടിബി എക്‌സ്പാന്‍ഡബിള്‍)എന്നിവയാണ് ഡിവൈസിന്റെ സവിശേഷതകള്‍.

ആന്‍ഡ്രോയിഡ് ലോലിപോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടെ എത്തുന്ന 4ജി ഫോണില്‍ 18 എംപി റിയര്‍ ക്യാമറയും 2 എംപി ഫ്രണ്ട് ക്യാമറയുമാണുള്ളത്. 3,410 mAh ആണ് ബാറ്ററി കപ്പാസിറ്റി.

Read More >>