ബിജെപിക്ക് പുതിയ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു ദിവസങ്ങള്‍ക്ക് ഉള്ളില്‍ ബിജെപി പുതിയ  സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ജെ.ആര...

ബിജെപിക്ക് പുതിയ സംസ്ഥാന നേതൃത്വം

bjp-flag-7

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു ദിവസങ്ങള്‍ക്ക് ഉള്ളില്‍ ബിജെപി പുതിയ  സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. ജെ.ആര്‍ പത്മകുമാറിനെ  പുതിയ വക്താവായി നിയമിച്ച പാര്‍ട്ടി,  ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍, എം.ടി രമേഷ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരെ ജനറല്‍ സെക്രട്ടറിമാരായും നിയമിച്ചു. കെ.പി ശ്രീശൻ,​ എം.പി വേലായുധൻ,​ ജോർജ് കുര്യൻ,​ പി.പി ബാവ,​ എൻ.ശിവരാജൻ,​ എം.എസ് സമ്പൂർണ്ണ,​ പ്രമീള നായിക്ക്,​ നിർമ്മല കുട്ടികൃഷ്ണൻ,​ ബി.രാധാമണി എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തീരുമാനിച്ചത്. പ്രതാപചന്ദ്ര വർമ്മയാണ് ബി.ജെ.പി സംസ്ഥാന ട്രഷറർ. കെ.പി പ്രകാശ് ബാബുവിനെ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായും നിയമിച്ചു.

പുതിയ പ്രസിഡന്റ് കുമ്മനം രാജശേഖരൻ ന്യൂഡൽഹിയിൽ ദേശീയ പ്രസിഡന്റ് അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിച്ചത്.

Read More >>