മരണശേഷമുള്ള ലാദന്റെ ചിത്രങ്ങള്‍ മുന്‍ യു.എസ് നേവി സീല്‍ ഉദ്യോഗസ്ഥന്‍റെ പക്കല്‍

വാഷിങ്ടണ്‍: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനും താലിബാന്‍ സ്ഥാപകനുമായ ഒസാമ ബിന്‍ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍...

മരണശേഷമുള്ള ലാദന്റെ ചിത്രങ്ങള്‍ മുന്‍ യു.എസ് നേവി സീല്‍ ഉദ്യോഗസ്ഥന്‍റെ പക്കല്‍

_83668375_binladen

വാഷിങ്ടണ്‍: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരനും താലിബാന്‍ സ്ഥാപകനുമായ ഒസാമ ബിന്‍ലാദന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ മുന്‍ യു.എസ് നേവി സീല്‍ ഉദ്യോഗസ്ഥന്‍ പകര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അമേരിക്ക നടത്തിയ കമാന്‍ഡോ ഓപറേഷനില്‍ ഒസാമ കൊലപ്പെട്ടിരുന്നു. മരണ ശേഷം മൃതദേഹം ദഹിപ്പിച്ചു കടലില്‍ ഒഴുക്കുകയായിരുന്നു എന്നാണ് യു.എസ് നല്‍കിയിരുന്ന വിശദീകരണം.

2011ലെ സൈനിക നീക്കത്തിനിടയില്‍ മുന്‍ യു.എസ് നേവി സീല്‍ ഉദ്യോഗസ്ഥനായ മാത്യു ബിസോണെറ്റെയാണ് ബിന്‍ ലാദനെ വെടിവച്ചു വീഴ്ത്തിയത്. ഈ അവസരത്തില്‍ അദ്ദേഹം ലാദന്റെ ചിത്രങ്ങള്‍ എടുക്കുകയും പിന്നീട് സംഭവം വിവാദമായപ്പോള്‍ ഒസാമയുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മാത്യു സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന അന്വേഷണ സംഘത്തിന് കൈമാറുകയും ചെയ്തു. 'നോ ഈസി ഡേ' എന്ന മാത്യുവിന്റെ പുസ്തകത്തില്‍ ലാദന്റെ മരണത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട്. ഈ പുസ്തകത്തിലെ പ്രസ്താവനകളാണ് പിന്നീട് വിവാദങ്ങള്‍ സൃഷ്ട്ടിച്ചത്.

ഹാര്‍ഡ് ഡിസ്ക്കില്‍ നിന്നും  മരണശേഷമുള്ള ലാദന്റെ ചിത്രങ്ങളും മറ്റ് ചില നിര്‍ണ്ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. 2011 പാകിസ്ഥാനിലെ അബോട്ടാബാദില്‍ നടന്ന സൈനിക നീക്കത്തിന് ശേഷമുള്ള ലാദന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ യു.എസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Read More >>