ഇമേജിനെ ഭയമുള്ള നടനല്ല താന്‍ എന്ന് ബിജു മേനോന്‍

അടുത്ത കാലത്തായി മലയാള ചലച്ചിത്ര ലോകത്ത് ഏറ്റവും വൈവിധ്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടനാണ്‌ ബിജു മേനോന്‍. നായകവേഷമോ വില്ലന്‍വേഷമോ സ്വഭാവനടനോ...

ഇമേജിനെ ഭയമുള്ള നടനല്ല താന്‍ എന്ന് ബിജു മേനോന്‍

biju-menon-in-mayasangeetham_410

അടുത്ത കാലത്തായി മലയാള ചലച്ചിത്ര ലോകത്ത് ഏറ്റവും വൈവിധ്യമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നടനാണ്‌ ബിജു മേനോന്‍. നായകവേഷമോ വില്ലന്‍വേഷമോ സ്വഭാവനടനോ നര്‍മ്മരസപ്രാധാന്യമുള്ള കഥാപാത്രങ്ങളോ എന്തുമാകട്ടെ ബിജു മേനോന്റെ കൈയ്യില്‍ സുരക്ഷിതാമാണ് എന്നാണ് ചലച്ചിത്ര രംഗത്തെ സംസാരം. തന്റെ സ്വാഭാവികമായ അഭിനയശൈലി കൊണ്ട് അദ്ദേഹം പ്രേക്ഷകരുടെയും, നിരൂപകരുടെയും പ്രശംസ പിടിച്ചു പറ്റുന്നുമുണ്ട്.

അഭിനയസാധ്യത ഉള്ള കഥാപാത്രമാണെങ്കില്‍ ഏതുതരം വേഷവും സ്വീകരിക്കാന്‍ താന്‍ തയ്യാറാണ് എന്നാണ് ബിജു മേനോന്‍ പറയുന്നത്.


പുതിയ ചിത്രമായ അനുരാഗകരിക്കിന്‍വെള്ളത്തില്‍  നായകനായ അസിഫ് അലിയുടെ അച്ഛന്‍വേഷമാണ് ബിജു കൈകാര്യം ചെയ്യുന്നത്. തനിക്കു ഇമേജിനെ ഭയമില്ലെന്നും നായകന്‍റെ അച്ഛന്‍ വേഷം കൈകാര്യം ചെയ്യുന്നതില്‍ തനിക്കു ഒരു മനസ്താപവുമില്ലെന്നുമാണ് ഈ വേഷത്തെ കുറിച്ച് ബിജു മേനോന്‍ പറയുന്നത്.

അതേസമയം  കണ്ടുമടുത്ത സ്ഥിരം അച്ഛന്‍വേഷങ്ങള്‍ ചെയ്യാന്‍ തനിക്കു താല്‍പര്യമില്ലെന്നും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ സാധ്യതയുള്ള കഥയാണെങ്കില്‍ മാത്രമേ അത്തരം കഥാപാത്രങ്ങള്‍ താന്‍ സ്വീകരിക്കുകയുള്ളൂ എന്നും ബിജു മേനോന്‍ കൂട്ടി ചേര്‍ത്തു.

ആഗസ്ത് സിനിമയുടെ ബാനറില്‍ പ്രിഥ്വിരാജ്,സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍  ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്നു. ബിജു മേനോനെ കൂടാതെ ആശ ശരത് , ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീലയാണ് ബിജുവിന്റെ  അടുത്ത ചിത്രം. കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തെയാണു ബിജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. മമ്മൂട്ടിയായിരുന്നു ഈ വേഷം ആദ്യം ചെയ്യാനിരുന്നത് എങ്കിലും പിന്നീട് വേഷം ബിജു മേനോനെ തേടി വരികയായിരുന്നു.