ഇന്ത്യയില്‍ ആദ്യമായി ബെന്‍സിന്റെ എസ്.യു.വി കൂപ്പെ

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ്‌ ബെന്‍സ്‌ ഇന്ത്യയില്‍ ആദ്യമായി ഒരു എസ്.യു.വി കൂപ്പെ അവതരിപ്പിക്കുന്നു. ബെന്‍സിന്റെ ഇന്ത്യന്‍...

ഇന്ത്യയില്‍ ആദ്യമായി ബെന്‍സിന്റെ എസ്.യു.വി കൂപ്പെ

mercedes-gle-c-amg-s-04

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ്‌ ബെന്‍സ്‌ ഇന്ത്യയില്‍ ആദ്യമായി ഒരു എസ്.യു.വി കൂപ്പെ അവതരിപ്പിക്കുന്നു. ബെന്‍സിന്റെ ഇന്ത്യന്‍ വിപണിയിലെ ആദ്യ എസ്‌.യു.വി കൂപ്പെയായ ജി.എല്‍.ഇ450 ഉടന്‍ തന്നെ വിപണിയില്‍ എത്തും. ഇതിന്‍റെ  എക്‌സ്ഷോറൂം വില 86.4 ലക്ഷം രൂപയാണ്‌.

362 ബി.എച്ച്‌.പി കരുത്ത്, 520 എന്‍.എം ടോര്‍ക്ക്,  3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്‌ഡ് വി6 പെട്രോള്‍ എന്‍ജിന്‍, എന്നിവയാണ് ജി.എല്‍.ഇ450ന്‌ ഉള്ളത്‌. മെഴ്‌സിഡസിന്റെ തന്നെ 4മാറ്റിക്‌ ഓള്‍വീല്‍ െ്രെഡവ്‌ സിസ്‌റ്റമാണ്‌ ജി.എല്‍.ഇ കൂപ്പെയിലും ഉപയോഗിക്കുന്നത്‌. 21 ഇഞ്ച്‌ എ.എം.ജി വീലുകള്‍, ലെതര്‍ ഇന്റീരിയര്‍, മള്‍ട്ടി ഫങ്‌ഷണല്‍ സ്‌റ്റിയറിംഗ്‌ വീല്‍, 360 ഡിഗ്രി ക്യാമറ സിസ്‌റ്റം, പാര്‍ക്കിംഗ്‌ എയ്‌ഡുകള്‍, പനോരമിക്‌ സണ്‍ റൂഫ്‌, 5 െ്രെഡവിംഗ്‌ മോഡുകള്‍, ടെംപറേച്ചര്‍ കണ്‍ട്രോള്‍ഡ്‌ കപ്പ്‌ ഹോള്‍ഡേഴ്‌സ്, എല്‍ഇഡി ലൈറ്റുകള്‍ എന്നീ സംവിധാനങ്ങളും പുതിയ മോഡലിനുണ്ട്‌.

ബെന്‍സിന്റെതായി 12ല്‍ പരം മോഡലുകള്‍ ഈ വര്‍ഷം വിപണിയിലെത്തും എന്നാണ് സൂചനകള്‍.