ബിഡിജെഎസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി തുഷാര്‍ വെള്ളാപ്പള്ളിയെ തിരഞ്ഞെടുത്തു

ചേര്‍ത്തല: വെള്ളാപള്ളി നടേശന്റെ ആഭിമുഖ്യത്തില്‍ എസ്എന്‍ഡിപി യോഗം ആരംഭിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ധര്‍മ്മ ജനസേന പാര്‍ട്ടിയുടെ കേന്ദ്ര...

ബിഡിജെഎസ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി തുഷാര്‍ വെള്ളാപ്പള്ളിയെ തിരഞ്ഞെടുത്തു

BvEa_FfCcAAdztB

ചേര്‍ത്തല: വെള്ളാപള്ളി നടേശന്റെ ആഭിമുഖ്യത്തില്‍ എസ്എന്‍ഡിപി യോഗം ആരംഭിച്ച പുതിയ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ധര്‍മ്മ ജനസേന പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റായി എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിയെ തിരഞ്ഞെടുത്തു. .കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന യോഗത്തിലാണ് തുഷാറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാടിനെയും മഞ്ചേരി ഭാസ്‌ക്കരന്‍ പിള്ളയേയും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തപ്പോള്‍ 

ജനറല്‍ സെക്രട്ടറിമാരായി കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബുവിനെയും സുഭാഷ് വാസുവിനെയും തിരഞ്ഞെടുത്തു.

ഒന്‍പത് അംഗ സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. കണിച്ചുകുളങ്ങരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് പാര്‍ട്ടി ഭാരവാഹികളുടെ പേര് പ്രഖ്യാപിച്ചത്

പരമ്പരാഗതമായ രീതിയില്‍ 25 ലക്ഷത്തോളം പേര്‍ക്ക് ആദ്യഘട്ടത്തില്‍ 25 രൂപ ഫീസില്‍ അംഗത്വം നല്‍കുവാനും പാര്‍ട്ടി തീരുമാനമായി. പാര്‍ട്ടിയുടെ സംസ്ഥാന, ജില്ലാ, നിയോജകമണ്ഡലം കമ്മിറ്റികളുടെ രൂപീകരണവും ഉടന്‍ നടത്തും.

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതിനിധികള്‍ മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Read More >>