'ബാറി'ൽ ഇനി ശിവകുമാറും രമേശും

ബാർ കോഴ കേസിൽ സംസ്ഥാന സർക്കാറിന്റെ രണ്ടു മന്ത്രിമാർ രാജിവച്ചതിന് പിന്നാലെ അടുത്ത പേരുകളുമായി ബിജു രമേശ്.ബാർ ലൈസൻസ് സംബന്ധിച്ച അനുകൂല നിലപാടിനായി...

image

ബാർ കോഴ കേസിൽ സംസ്ഥാന സർക്കാറിന്റെ രണ്ടു മന്ത്രിമാർ രാജിവച്ചതിന് പിന്നാലെ അടുത്ത പേരുകളുമായി ബിജു രമേശ്.

ബാർ ലൈസൻസ് സംബന്ധിച്ച അനുകൂല നിലപാടിനായി തങ്ങളോട് പണം വാങ്ങിയവരിൽ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്.ശിവകമാറും, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും ഉൾപ്പെടുന്നുവെന്ന് വിവാദ വ്യവസായി ബിജു രമേശ്. വിജിലൻസ് കോടതിയിൽ നിന്നുള്ള പരാമർശങ്ങളോട് പ്രതികരിക്കവെയാണ് ബിജു ഇക്കാര്യം പറഞ്ഞത്.

എന്നാൽ, ശിവകമാറിന്റെയും രമേശ് ചെന്നിത്തലയുടെയും പേരുകൾ ബാർക്കോഴവിവാദത്തിലേക്ക് വലിച്ചിടുന്നതിൽ നിന്ന് തന്നെ ബിജു രമേശിന്റെ ഒരു ഇടതുപക്ഷ ധാരണ വെളിവാകുന്നു എന്ന് കോൺഗ്രസ് ആരോപിച്ചു.  ഇടത്പക്ഷം ഭരണത്തിൽ വന്നാൽ മദ്യനയം പുനപരിശോധിക്കുമെന്ന കാനം രാജേന്ദ്ര ന്റെ പ്രസ്താവന ഇത് വെളിവാക്കുന്നു.

ബാർക്കോഴ കേസിൽ ,ഇതുവരെ തലവേദന കോൺഗ്രസിന്റെ എ' വിഭാഗക്കാരക്കായിരുന്നു എങ്കിൽ, ഇനി അത് 'ഐ'യുടെ പാളയത്തിലേക്കാണ് എന്ന് വ്യക്തം.

Read More >>