ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ട: വിജിലന്‍സ്

കൊച്ചി: ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് സത്യവാങ്മൂലം.വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍...

ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ട: വിജിലന്‍സ്

babu_1332196f

കൊച്ചി: ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് സത്യവാങ്മൂലം.

വിജിലന്‍സ് ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെളിവില്ലാത്തതിനാലാണ് വിജിലന്‍സ്, കേസ് അവസാനിപ്പിച്ചത് എന്നും  ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയുടെ പരിഗണനയിലുമാണ് എന്നും പറയുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെ കേസ് ഏല്‍പ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.


ബിജു രമേശ്, എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ ഓഫീസിലെത്തി 50 ലക്ഷം കോഴ നല്‍കി എന്നാരോപിച്ച് വിഎസ് സുനില്‍കുമാര്‍ എംഎല്‍എ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ച് അന്തിമവാദത്തിനായി ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് വിജിലന്‍സ് ഡയറക്ടറുടെ സത്യവാങ്മൂലത്തില്‍ തെറ്റില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു. സത്യസന്ധമായി അന്വേഷണം നടത്തുന്ന ഏജന്‍സിയാണ് വിജിലന്‍സ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More >>