32,000 രൂപയ്ക്ക് ബജാജ് സിടി100ബി

ബജാജ് സിടി100ബി എന്ന പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപിക്കുന്നു. തികച്ചും ആകര്‍ഷകരമായ വിലയ്ക്കാണ് പുതിയ മോഡല്‍ ബൈക്ക് വിപണിയില്‍...

32,000 രൂപയ്ക്ക് ബജാജ് സിടി100ബി

bajaj-ct-100b-launch-side-profile-30-1454143368-30-1454156811

ബജാജ് സിടി100ബി എന്ന പുതിയ മോഡല്‍ ഇന്ത്യയില്‍ അവതരിപിക്കുന്നു. തികച്ചും ആകര്‍ഷകരമായ വിലയ്ക്കാണ് പുതിയ മോഡല്‍ ബൈക്ക് വിപണിയില്‍ എത്തുന്നത്.

സിടി100ബിയുടെ പുണെ എക്സ്ഷോറും വില വെറും 31,888 രൂപ മാത്രമാണ്.  സാധാരണ സിടി 100 മോഡലിലുള്ള അതെ 97.2സിസി സിങ്കിൾ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.  8.04എൻഎം ടോർക്കും 8.08ബിഎച്ച്പി കരുത്തുമാണ് ഈ എൻജിന്‍റെ പ്രത്യേകത. 90കിമി മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.


പഴയ സിടി 100 മോഡലിന് സമാനമായ ഡിസൈനാണ് ഇതിനും നൽകിയിരിക്കുന്നത്. മാറ്റങ്ങളായി ഈ ബൈക്കിനൊരു സ്റ്റീൽ ഗ്രാബ് റെയിൽ നൽകിയിട്ടുണ്ട്. കൂടാതെ അലൂമിനിയം ഗ്രാബ് റെയിലിന് പകരം ലഗേജ് റാക്കാണ് നൽകിയിരിക്കുന്നത്. നീളമേറിയ സീറ്റും ഫ്യുവൽ ടാങ്കിന് കുറുകെയുള്ള സ്റ്റിക്കറുമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

അടികുറിപ്പ് : സിടി100ബി എന്നാണ് ഈ മോഡലിന് നൽകിയിരിക്കുന്ന പേര് എങ്കിലും ഇതിലെ 'ബി' എന്തിനെ സൂച്ചിപിക്കുന്നു എന്നത് വ്യക്തമല്ല.