ബാബുവിന്റെ രാജി ഇന്ന് ഗവര്‍ണര്‍ക്ക്‌ കൈമാറും

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതിയില്‍, കേസ് രജിസ്റ്റര്‍ ചെയ്തു മുന്‍ മന്ത്രി കെ.ബാബുവിന് എതിരെ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് കോടതി വിധി വന്നത്തിനെ...

ബാബുവിന്റെ രാജി ഇന്ന് ഗവര്‍ണര്‍ക്ക്‌ കൈമാറും

k-babu

തിരുവനന്തപുരം: ബാര്‍ കോഴ അഴിമതിയില്‍, കേസ് രജിസ്റ്റര്‍ ചെയ്തു മുന്‍ മന്ത്രി കെ.ബാബുവിന് എതിരെ അന്വേഷണം നടത്തണം എന്ന വിജിലന്‍സ് കോടതി വിധി വന്നത്തിനെ തുടര്‍ന്ന് രാജി വച്ച കെ. ബാബുവിന്റെ രാജിക്കത്ത് മുഖ്യ മന്ത്രി ഇന്ന് ഗവര്‍ണര്‍ക്ക്‌ കൈമാറിയേക്കും.

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ.ബാബു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഹര്‍ജിയില്‍ തീരുമാനം അറിഞ്ഞശേഷമായിരിക്കും മിക്കവാറും രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറുക.


വിജിലന്‍സ് കോടതി ഉത്തരവ്  സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി കോടതി അംഗീകരിച്ചില്ലെങ്കില്‍ സോളാറില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാരിന് അത് കനത്ത തിരിച്ചടിയാകും.

സ്റ്റേ ലഭിച്ചാലും ഇല്ലെങ്കിലും രാജിയില്‍ നിന്നും പിന്നോട്ട് പോകില്ലയെന്നു ബാബു കഴിഞ്ഞ ദിവസം വ്യക്തമാകിയിരുന്നു. അത് കൊണ്ട് തന്നെ വിധി വന്നാല്‍ ഉടന്‍ മുഖ്യമന്ത്രി രാജി ഗവര്‍ണര്‍ക്ക്‌ കൈമാറാന്‍ തന്നെയാണ് സാധ്യത. ജനുവരി 23നാണ് ബാബു മന്ത്രി സ്ഥാനം രാജി വച്ചത്.

Read More >>