അങ്ങനെ ബാബു വീണ്ടും മന്ത്രിയായി

തിരുവനന്തപുരം: പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം പിൻവലിക്കുന്നതായി കെ. ബാബു തിരുവനന്തപുരത്ത് നടത്തിയ...

അങ്ങനെ ബാബു വീണ്ടും മന്ത്രിയായി

K-Babu_0

തിരുവനന്തപുരം: പാർട്ടിയുടെയും മുന്നണിയുടെയും തീരുമാനം അംഗീകരിച്ച് മന്ത്രിസ്ഥാനം രാജിവെച്ച തീരുമാനം പിൻവലിക്കുന്നതായി കെ. ബാബു തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. പാർട്ടിക്ക് ഒരു തരത്തിലും അലോസരമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബാബു കൂട്ടി ചേര്‍ത്തു.

പാർട്ടി പറഞ്ഞാൽ സ്വീകരിക്കാതിരിക്കാൻ സാധിക്കില്ലയെന്നും  തീരുമാനം വ്യക്തിപരമായിരുന്നെങ്കിൽ ഒരിക്കലും മന്ത്രിസഭയിലേക്ക് വരില്ലായിരുന്നു എന്നും ബാബു പറഞ്ഞു.

ബാര്‍കോഴ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ബാബു മന്ത്രിസ്ഥാനം രാജിവച്ചത്. എന്നാല്‍ ഈ ഉത്തരവിനെ ഹൈക്കോടതി രണ്ട് മാസത്തേയ്ക്ക് സ്‌റ്റേ ചെയ്തതോടെയാണ് ബാബു വീണ്ടും മന്ത്രിയാകുന്നത്.

Read More >>