ഇന്ത്യയുടെ ഓസ്ട്രേലിയ പര്യടനം; ഓസ്ട്രേലിയന്‍ ടീമില്‍ വാട്സണ്‍ ഇല്ല

മെല്‍ബണ്‍:ഈ മാസം 12ന് ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനു വേണ്ടിയുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ...

ഇന്ത്യയുടെ ഓസ്ട്രേലിയ പര്യടനം; ഓസ്ട്രേലിയന്‍ ടീമില്‍ വാട്സണ്‍ ഇല്ലShane-Watson-1

മെല്‍ബണ്‍:ഈ മാസം 12ന് ആരംഭിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തിനു വേണ്ടിയുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്നലെ പ്രഖ്യാപിച്ച 13 അംഗ ടീമില്‍ നിന്നും മുതിര്‍ന്ന താരം ഷെയിന്‍ വാട്സനെ ഒഴിവാക്കി.

പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20കളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സ്റ്റീവന്‍ സ്മിത്ത് നയിക്കുന്ന ടീമില്‍ നിന്നും ജോ ബേണ്‍സ്, ആഷ്ടണ്‍ അഗര്‍, ജോണ്‍ ഹാസ്റ്റിങ്‌സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ്, ജെയിംസ് പാറ്റിന്‍സണ്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, നഥാന്‍ കള്‍ട്ടര്‍നീല്‍ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.

ടീം: സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, ഷോണ്‍ മാര്‍ഷ്, ജോര്‍ജ് ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ മാര്‍ഷ്, മാത്യൂ വേഡ്, ജയിംസ് ഫോക്‌നര്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഹെയ്‌സല്‍വുഡ്, സ്‌കോട് ബൊലാന്‍ഡ്, ജോയല്‍ പാരിസ്.

Read More >>