പാകിസ്ഥാന്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്: 20 മരണം

പെഷാവാര്‍: വടക്കുപറിഞ്ഞാറന്‍ പാകിസ്ഥാനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്. 20 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക്...

പാകിസ്ഥാന്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്: 20 മരണം

pak-attack

പെഷാവാര്‍: വടക്കുപറിഞ്ഞാറന്‍ പാകിസ്ഥാനിലെ ബച്ചാ ഖാന്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്. 20 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായും അറിയുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു അധ്യാപകനും ഉള്‍പ്പെടും.

മൂന്ന് പേരടങ്ങുന്ന ആയുധധാരികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ യൂണിവേഴ്‌സിറ്റി കെട്ടിടത്തില്‍ വെച്ച് വെടിവെപ്പുണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 3000 ഓളം വിദ്യാര്‍ത്ഥികള്‍ കാമ്പസിലുണ്ടായിരുന്നു.

രാവിലെ 11.45 ഓടെയാണ് സംഭവം. വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും കാമ്പസില്‍ നിന്ന് മാറ്റിയതായി പോലീസ് അറിയിച്ചു. സര്‍വകലാശാല കെട്ടിടത്തിന്റെ രണ്ടാമത്തേയോ മൂന്നാമത്തേയോ നിലയിലാണ് വെടിവെപ്പ് നടന്നത്.

2014 ഡിസംബറില്‍ പാകിസ്ഥാനിലെ സൈനിക സ്‌കൂളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 144 പേരാണ് കൊല്ലപ്പെട്ടത്.

Story by
Read More >>