ഐസിസി ടെസ്റ്റ്‌ റാങ്കിംഗ്; ബോളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ ഒന്നാമത്

ദുബായ്: ഐ.സി.സി.യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍  ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍...

ഐസിസി ടെസ്റ്റ്‌ റാങ്കിംഗ്; ബോളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ ഒന്നാമത്

ashwin_1

ദുബായ്: ഐ.സി.സി.യുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍  ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ബോളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും പട്ടികയില്‍ ഒന്നാമത്.  ആസ്ട്രേലിയയുടെ സ്റ്റീവൻ സ്മിത്ത് ബാറ്റ്സ്മാൻമാരിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

1973ല്‍ ബിഷന്‍സിങ് ബേദി ബോളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ ശേഷം ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ ബോളറാണ് അശ്വിന്‍. ഈ വര്‍ഷം മാത്രം ഒന്‍പതു ടെസ്റ്റുകളില്‍നിന്നായി 62 വിക്കറ്റുകള്‍ എറിഞ്ഞിട്ടാണ് ഒന്നാം നമ്പര്‍ ബോളര്‍ സ്ഥാനത്തേക്കുള്ള അശ്വിന്റെ വരവ്.കരിയറിലാദ്യമായാണ് അശ്വിന്‍ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ബോളര്‍മാരില്‍ 15ാം സ്ഥാനത്തായിരുന്നു ഇരുപത്തൊന്‍പതുകാരനായ അശ്വിന്‍.


ഐ.സി.സിയുടെ ബൗളർമാരുടെ പട്ടികയിൽ രവീന്ദ്ര ജദേജ ആറാം സ്ഥാനത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയിൻ, ഇംഗ്ലണ്ടിൻെറ സ്റ്റുവർട്ട് ബ്രോഡ്, പാകിസ്താൻെറ യാസിൽ ഷാ, ഇംഗ്ലണ്ടിൻെറ തന്നെ ജെയിംസ് ആൻഡേഴ്സൺ എന്നിവരാണ് രണ്ടു മുതൽ അഞ്ച് വരെ സ്ഥാനങ്ങളുള്ള ബൗളർമാർ.

ബോക്സിങ് ഡേ ടെസ്റ്റിന് മുമ്പ് ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തായിരുന്നു സ്മിത്ത്. എന്നാൽ ടെസ്റ്റിൽ നേടിയ 134, 70 റൺസ് നേട്ടങ്ങളാണ് ആസ്ട്രേലിയയുടെ യുവതാരത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. കഴിഞ്ഞയാഴ്ച ഐ.സി.സിയുടെ ടെസ്റ്റ് ക്രിക്കറ്റ് ഓഫ് ദി ഇയർ, ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരങ്ങളും സ്മിത്തിന് ലഭിച്ചിരുന്നു.

ന്യൂസിലൻഡിൻെറ കെയ്ൻ വില്യംസൺ, ഇംഗ്ലണ്ടിൻെറ ജോ റൂട്ട്, ദക്ഷിണാഫ്രിക്കയുടെ എബി ഡിവിലിയേഴ്സ്, ഓസീസിൻെറ ഡേവിഡ് വാർണർ എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങൾ നേടിയ ബാറ്റ്സ്മാൻമാർ.

ഇന്ത്യൻ ബാറ്റ്സ്മാൻമാർ ആരും തന്നെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇല്ല. 11ാം സ്ഥാനത്തുള്ള അജിങ്ക്യ രഹാനെയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നില്‍.Read More >>