അസിന്‍ വിവാഹിതയാകുന്നു

ബോളിവുഡ് താരറാണി അസിന്‍ തോട്ടുങ്കല്‍ ഇന്നു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിവാഹിതയാകുന്നു. ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ...

അസിന്‍ വിവാഹിതയാകുന്നു

Asin-Actress-Hd-Wallpaper-Free-Download5

ബോളിവുഡ് താരറാണി അസിന്‍ തോട്ടുങ്കല്‍ ഇന്നു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ വിവാഹിതയാകുന്നു. ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്സിന്റെ സഹയുടമയായ രാഹുല്‍ ശര്‍മ്മയാണ് അസിന് വരണമാല്യം അണിയിക്കുന്നത്.

ഡല്‍ഹിയിലെ പ്രമുഖ ഹോട്ടലായ ദാസിത് ദേവ് റാണയില്‍ വച്ച് ഹിന്ദു മതാചാരങ്ങള്‍ പ്രകാരം വിവാഹ കര്‍മ്മങ്ങള്‍ നടക്കുമെന്ന് അസിന്റെ ബന്ധുമിത്രാതികള്‍ അറിയിച്ചു. ചടങ്ങില്‍ ബോളിവുഡിലെ സൂപ്പര്‍ താരമായ അക്ഷയ് കുമാര്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

മലയാളിയായ അസിന്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് എത്തുന്നത്. മലയാളത്തില്‍ ശോഭിക്കാന്‍ കഴിയാതെ പോയ അസിന്‍ പിന്നീട് ഒരുപിടി അന്യഭാഷ  ഹിറ്റ്‌ ചിത്രങ്ങളിലൂടെ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലെ ഭാഗ്യ നായികയായി മാറുകയായിരുന്നു.