അര്‍ച്ചന കവി വിവാഹിതയായി

പ്രമുഖ  ചലച്ചിത്ര നടി അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യുവാണ് അര്‍ച്ചനയ്ക്ക് താലി ചാര്‍ത്തിയത്. അടുത്ത...

അര്‍ച്ചന കവി വിവാഹിതയായി

23-1453548082-03

പ്രമുഖ  ചലച്ചിത്ര നടി അര്‍ച്ചന കവി വിവാഹിതയായി. ഹാസ്യ പരിപാടികളിലൂടെ ശ്രദ്ധേയനായ അബിഷ് മാത്യുവാണ് അര്‍ച്ചനയ്ക്ക് താലി ചാര്‍ത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ സിനിമാ രംഗത്തുനിന്നും റിമ കല്ലിങ്കലും മാളവികാ മോഹനനും പങ്കെടുത്തു.

എം.ടി വാസുദേവന്‍ നായരുടെ രചനയില്‍ ലാല്‍ ജോസ് അണിയിച്ചു ഒരുക്കിയ നീലതാമര എന്ന ചിത്രത്തിലൂടെയാണ് അര്‍ച്ചന സിനിമ രംഗത്ത് എത്തുന്നത്. വിവാഹ ശേഷം സിനിമയിലേക്ക് മടങ്ങി വരുമോ എന്ന ചോദ്യത്തിന് വ്യക്താമായ ഒരു ഉത്തരം നല്‍കുവാന്‍ അര്‍ച്ചന തയ്യാറായില്ല. ജീവിതത്തില്‍ സിനിമയേക്കാള്‍ വലിയ കാര്യങ്ങള്‍ ഉണ്ട് എന്ന് മാത്രമാണ് അര്‍ച്ചന പ്രതികരിച്ചത്.

കുട്ടികാലം മുതലുന്ന സൗഹൃദമാണ് ഇപ്പോള്‍ അര്‍ച്ചനയുടെയും അബിഷിന്‍റെയും വിവാഹത്തില്‍ കലാശിച്ചത്. ആദ്യം അബിഷിന്റെ വിവാഹ അഭ്യര്‍ത്ഥന  നിരസിച്ച അര്‍ച്ചന ഒടുവില്‍ സമ്മതം മൂളുകയായിരുന്നു.