അര്‍ബാസ് ഖാനും മലയ്കാ അറോറയും വേര്‍പിരിയുന്നു

ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാനും മലയ്കാ അറോറയും വേര്‍പിരിയുന്നു.  ഇരുവരും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് മലയ്കാ ഒരു വര്‍ഷത്തോളമായി...

അര്‍ബാസ് ഖാനും മലയ്കാ അറോറയും വേര്‍പിരിയുന്നു

arbas-malaika

ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാനും മലയ്കാ അറോറയും വേര്‍പിരിയുന്നു.  ഇരുവരും തമ്മിലുണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്ന് മലയ്കാ ഒരു വര്‍ഷത്തോളമായി ചെയ്തുവന്നിരുന്ന പവര്‍ കപ്പിള്‍ എന്ന ടെലിവിഷന്‍ ഷോ അവസാനിപ്പിച്ചിരുന്നു. മലയ്കാ വിവാഹശേഷം അഭിനയിക്കുന്നതിനും ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെടുന്നതും അര്‍ബാസ് വിലക്കിയിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇവിടെ നിന്നുമാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നതും. ഇരുവരും വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടില്ല.

17 വര്‍ഷത്തെ വിവാഹജീവിതത്തിനു ശേഷമാണ് ഇരുവരും പിരിയുന്നത്. എന്റര്‍ടെയ്ന്‍മെന്റ് വെബ്‌സൈറ്റായ സ്‌പോര്‍ട്ട്‌ബോയ്.കോമാണ് ഇരുവരും പിരിയുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.