'അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍' ആദ്യ ഗാനം പുറത്തിറങ്ങി

പ്രസാദ് മൈലക്കാട്ടില്‍ നിര്‍മ്മിച്ച്‌ സേനന്‍ സംവിധാനം ചെയ്യുന്ന 'അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി....

44429865-33cc-4656-b1bc-4b32880e8054

പ്രസാദ് മൈലക്കാട്ടില്‍ നിര്‍മ്മിച്ച്‌ സേനന്‍ സംവിധാനം ചെയ്യുന്ന 'അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. "ചങ്ങാത്ത കല്ലുരുട്ടി" എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. ഈ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിചിരിക്കുന്നതും അദ്ദേഹമാണ്.

മഖ്ബൂല്‍ സല്‍മാന്‍, ഉണ്ണി രാജന്‍. പി .ദേവ്, രാജീവ്‌ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പൂജിത, അന്‍സിബ, ശ്രുതി എന്നിവരാണ് നായികമാര്‍. സുനില്‍ സുഖദ, പി. ബാലചന്ദ്രന്‍, പാഷാണം ഷാജി (സാജു നവോദയ) എന്നിവരും ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


സാധാരണ ജീവിതം അസാധാരണമായ രീതിയില്‍ ജീവിക്കുന്ന മൂന്ന് യുവാക്കള്‍. അവരുടെ ജീവിതത്തിലേക്ക് അയല്‍ക്കാരുടെ രൂപത്തില്‍ കടന്നു വരുന്ന ഒരു ബംഗാളി കുടുംബം. ഈ കുടുംബം ആ യുവാക്കളില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയും അതിലേക്ക് നയിക്കുന്ന സംഭവ വികാസങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.

ഫെബ്രുവരി 19ന് ചിത്രം തീയറ്ററുകളില്‍ എത്തും.