സിനിമയിലെ പരീക്ഷണങ്ങള്‍ തുടരും; അപര്‍ണ സെന്‍

അപര്‍ണ സെന്നിന്‍റെ ചലിച്ചിത്രാന്വേഷണങ്ങള്‍ തുടരും. സിനിമകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് പ്രശസ്ത ബംഗാളി സംവിധായക അപര്‍ണ സെന്‍. അപര്‍ണയുടെ...

സിനിമയിലെ പരീക്ഷണങ്ങള്‍ തുടരും; അപര്‍ണ സെന്‍

aparna-sen

അപര്‍ണ സെന്നിന്‍റെ ചലിച്ചിത്രാന്വേഷണങ്ങള്‍ തുടരും. സിനിമകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്ന് പ്രശസ്ത ബംഗാളി സംവിധായക അപര്‍ണ സെന്‍. അപര്‍ണയുടെ പുതിയ ചിത്രം 'ആര്‍ഷീനഗര്‍' വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, ഇതില്‍ നിരാശയുണ്ടെങ്കിലും  സിനിമയിലെ തന്‍റെ പരീക്ഷണങ്ങള്‍ തുടരുമെന്ന് സംവിധായിക പറഞ്ഞു.

'ആര്‍ഷീനഗര്‍' ജനങ്ങള്‍ സ്വീകരിക്കാത്തതില്‍ നിരാശയുണ്ട്. തന്‍റെ സിനിമകളെക്കുറിച്ച് ആളുകള്‍ക്കുള്ള മുന്‍വിധിയാകാം ഇതിന് കാരണം എന്ന് പറയുന്ന സെന്‍ ഇനിയും വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും പറഞ്ഞു.


വില്യം ഷെക്‌സ്പിയറിന്‍റെ 'റോമിയോ ആന്റ് ജൂലിയറ്റിന്‍റെ' ആധുനിക ആവിഷ്‌കാരമായിരുന്നു അപര്‍ണ സെന്‍ 'ആര്‍ഷിനഗറിലൂടെ' അവതരിപ്പിച്ചത്. ഏറെ വിമര്‍ശക പ്രശംസ നേടിയെങ്കിലും പൊതു ജനങ്ങള്‍ക്കിടയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

"ഒരേ പോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ല. എല്ലാ ചിത്രങ്ങളും വ്യത്യസ്തമായിരിക്കണം. അതിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ തുടരും," അപര്‍ണ സെന്‍ വ്യക്തമാക്കി.

'36 ചൗരംഗീ ലൈന്‍', '15 പാര്‍ക്ക് അവന്യൂ', 'മിസ്റ്റര്‍ ആന്റ് മിസിസ്സ് അയ്യര്‍' തുടങ്ങിയ അപര്‍ണയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത നടി കൊങ്കണ സെന്‍ ശര്‍മ മകളാണ്.