എന്ത് കൊണ്ട് ഇന്ത്യ ഓസ്‌ട്രേലിയയില്‍ തോറ്റു?

സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ 3-0ത്തിന് ടെസ്റ്റ്‌ പരമ്പരയില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വിമാനം...

എന്ത് കൊണ്ട് ഇന്ത്യ ഓസ്‌ട്രേലിയയില്‍ തോറ്റു?

aus-1453387058-800

സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ 3-0ത്തിന് ടെസ്റ്റ്‌ പരമ്പരയില്‍ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഉണ്ടായ നാണം കേട്ട തോല്‍വികള്‍ക്ക് പ്രതികാരം ചെയ്യാന്‍ വേണ്ടി ഓസ്ട്രേലിയന്‍ മണ്ണില്‍ കാല് കുത്തിയ ധോണിക്കും സംഘത്തിനും പക്ഷെ നാണക്കേടിന്റെ പടുകുഴിയാണ് സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ഏകദിന ടീം കുഴിച്ചിട്ടിരുന്നത്.


അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് ഏകദിനങ്ങളും തോറ്റു ഓസ്ട്രേലിയന്‍ ടീമിന്‍റെ മുന്നില്‍ ഒരു പരമ്പര തൂത്തു വാരല്‍ ഭയന്ന് നില്‍ക്കുന്ന ടീം ഇന്ത്യ എങ്ങനെ ഈ അവസ്ഥയില്‍ എത്തി പെട്ടു?

ഇതുവരെ ഇന്ത്യന്‍ ടീമില്‍ നിന്നും അഞ്ച് സെഞ്ച്വറികള്‍ പിറന്നു, കോഹ്ലിയും രോഹിത് ശര്‍മ്മയും രണ്ടു സെഞ്ച്വറികള്‍ വച്ച് നേടിയപ്പോള്‍ ധവാന്‍ ഒരു സെഞ്ച്വറി നേടി. ആദ്യമായിയാണ് ഒരു ടീമില്‍ നിന്നും ഒരു പരമ്പരയില്‍ 5 സെഞ്ച്വറികള്‍ ഉണ്ടായിട്ടും ടീം ഒരു മത്സരം പോലും ജയിക്കാതെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ഇതുവരെ കഴിഞ്ഞ 4 മത്സരങ്ങളില്‍ മൂന്ന് എണ്ണത്തില്‍ ടീം 300ന് മേല്‍ റണ്‍സ് എടുത്തു, മൂന്നാം ഏകദിനത്തില്‍ 295 റണ്‍സും നേടി. ചുരുക്കി പറഞ്ഞാല്‍, പരമ്പരയില്‍ ഉടനീളം ഇന്ത്യന്‍ ടോപ്‌ ഓര്‍ഡര്‍ സ്ഥിരധയാര്‍ന്ന പ്രകടനം നടത്തി.

ഇന്ത്യന്‍ ബൌളിംഗ് തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിടുന്ന 90% തോല്‍വികളുടെയും കാരണം എന്ന് വ്യക്തം. ഓസ്ട്രേലിയയിലേക്ക് അയച്ച ടീമില്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പുതുമകള്‍ പരീക്ഷിച്ചിരുന്നു. ഗുര്ക്കീത് മാന്‍, മനീഷ് പണ്ടേ എന്നിവരെ ബാറ്റിംഗ് കടമകള്‍ ഏല്‍പ്പിക്കാനും, ബരീന്ദര്‍ സ്രാന്‍ എന്ന യുവ ഇടംകയ്യന്‍ ഫാസ്റ്റ് ബൌളറെ ടീമില്‍ ഉള്‍പ്പെടുത്താനും അവര്‍ ധൈര്യം കാണിച്ചു. പക്ഷെ ഏകദിന ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിലെ ഒഴിച്ച് കൂടാനാവാത്ത സാനിധ്യമായ റൈന, അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവ് രാജ് എന്നിവരെ സെലക്ടര്‍മാര്‍ തഴഞ്ഞു.

ഓസ്ട്രെലിയയില്‍ ചെന്ന ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച ബൌളറായ അശ്വിന്‍ കളിച്ചത് കേവലം രണ്ടു കളികളില്‍ മാത്രമാണ്. ഋഷി ധവാന് എന്ന യുവ താരത്തിനു അവസരം നല്‍കുവാന്‍ വേണ്ടിയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബൌളറെ ധോണി ഒഴിവാക്കിയത്. ഇന്ത്യയുടെ സ്കോര്‍ എല്ലാ കളികളിലും ഉയര്‍ന്നത് തന്നെയായിരുന്നു എങ്കിലും ആദ്യ മൂന്ന് ബാറ്സ്ന്മാര്‍ക്ക് ശേഷം എത്രപേര്‍ റണ്‍സ് കണ്ടെത്തി എന്നതും ഒരു ചോദ്യ ചിന്ഹമായി നില നില്‍ക്കുന്നു. ഈ പരമ്പരയില്‍ മാത്രമല്ല കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യന്‍ ടീം മികച്ച സ്കോര്‍ കണ്ടെത്തണം എങ്കില്‍ ആദ്യ മൂന്ന് പേരില്‍ ഒരാള്‍ സെഞ്ച്വറി അടിക്കണം എന്നതാണ് അവസ്ഥ.

ഇന്ത്യ 4-0 പിന്നിട്ടു നില്‍ക്കുന്ന പരമ്പര ഒന്ന് ശ്രദ്ധിച്ചിരുന്നു എങ്കില്‍ നമുക്ക് 4-0ത്തിന് മുന്നിട്ട് നില്‍ക്കമായിരുന്നു. കഴിവുള്ള ഒന്നോ രണ്ടോ ഫാസ്റ്റ് ബൌളര്‍മാര്‍, അല്ലെങ്കില്‍ കഴിവ് ഉണ്ടായിട്ടും ആരുടെയൊക്കെയോ ലാഭത്തിനു വേണ്ടി ടീമിന് പുറത്തിരിക്കുന്ന താരങ്ങള്‍, ഇവരുടെ ഒക്കെ തിരിച്ചു വരവ് കൊണ്ട് മാത്രമേ ഇന്ത്യന്‍ ടീമിന് ഒരു തിരിച്ചു വരവ് ഉണ്ടാവുകയുള്ളൂ.