തമിഴ്നാട്ടില്‍ 'അമ്മ കോള്‍ സെന്‍റര്‍' പ്രവര്‍ത്തനം തുടങ്ങി

ചെന്നൈ: സര്‍ക്കാര്‍ സംബന്ധമായ എന്ത് പരാതിയും ഏതൊരാള്‍ക്കും ഏത് സമയവും വിളിച്ചു പറയുവാനും അത് പരിഹരിക്കപ്പെടുവാനും വേണ്ടി തമിഴ് നാട്ടില്‍ അമ്മ കോള്‍...

തമിഴ്നാട്ടില്‍

416447-jayalalithaa

ചെന്നൈ: സര്‍ക്കാര്‍ സംബന്ധമായ എന്ത് പരാതിയും ഏതൊരാള്‍ക്കും ഏത് സമയവും വിളിച്ചു പറയുവാനും അത് പരിഹരിക്കപ്പെടുവാനും വേണ്ടി തമിഴ് നാട്ടില്‍ അമ്മ കോള്‍ സെന്‍റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പേര് സൂച്ചിപിക്കുന്നത് പോലെ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിലാണ് അമ്മ കോണ്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അമ്മ കോള്‍സെന്റിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി ജയലളിത വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നിര്‍വഹിച്ചു.

സര്‍ക്കാര്‍ സംവിധാനങ്ങളെ പറ്റിയുള്ള പരാതികള്‍ക്ക് 24 മണിക്കൂറിനകം മറുപടി ലഭ്യമാകും. 1100 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാണ് പരാതി അറിയിക്കേണ്ടത്.ദിവസം 15000ലധികം കോളുകള്‍ വരാമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.


കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന അമ്മ കാന്റീന്‍, കുറഞ്ഞ നിരക്കില്‍ കുപ്പി വെള്ളം നല്‍കുന്ന അമ്മ മിനറല്‍ വാട്ടര്‍ തുടങ്ങിയ പദ്ധതികള്‍ തമിഴ്‌നാട്ടില്‍ വന്‍ വിജയമായതിന്റെ ബാക്കി പത്രമായിട്ടാണ് ഇപ്പോള്‍ അമ്മ കോള്‍ സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. 

Read More >>