അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയും ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പുതിയ മുഖങ്ങള്‍

ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ പുതിയ മുഖമാവാന്‍ അമിതാഭ് ബച്ചനും പ്രിയങ്കോ ചോപ്രയും. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡാര്‍മാരായി അമിതാഭ്...

അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയും ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ പുതിയ മുഖങ്ങള്‍

amithab-priyanka

ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ പുതിയ മുഖമാവാന്‍ അമിതാഭ് ബച്ചനും പ്രിയങ്കോ ചോപ്രയും. ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡാര്‍മാരായി അമിതാഭ് ബച്ചനും പ്രിയങ്കാ ചോപ്രയും ഉടന്‍ സ്ഥാനമേല്‍ക്കുമെന്ന് താരങ്ങളുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ബിഗ് ബി ഗുജറാത്ത് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസ്സഡര്‍ ആണ്.

ബോളിവുഡ് ആക്ഷന്‍ കിംഗ് അക്ഷയ് കുമാറിനേയും ദീപിക പദുകോണിനേയുമാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസ്സഡറായി പരിഗണിച്ചത്.


ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അടുത്ത ആഴ്ച തന്നെ ഉണ്ടായേക്കും. ആമിര്‍ഖാന്‍ ആയിരുന്നു ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍. എന്നാല്‍ അടുത്തിടെ അമീര്‍ നടത്തിയ ഒരു വിവാദ പരമാര്‍ശത്തോടെ സര്‍ക്കാര്‍ ആമറിനെ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന രാംനാഥ് ഗോയെങ്ക എക്സ്സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെ പറ്റി ആമിര്‍ പറഞ്ഞത്. രാജ്യത്ത് അരക്ഷിതാവസ്ഥയും അസഹിഷ്ണുതയും വളര്‍ന്നു വരികയാണെന്നും അതിനാല്‍ ഇന്ത്യ വിട്ടു പോകുന്നതാണ് നല്ലതെന്ന് തന്റെ ഭാര്യ കിരണ്‍ റാവു തന്നോട് അഭിപ്രായപ്പെട്ടൂ എന്നുമായിരുന്നു ആമിര്‍ പറഞ്ഞത്. വലിയ വിവാദങ്ങള്‍ക്ക് ആമിറിന്റെ പരാമര്‍ശം വഴിവെച്ചു.