സണ്ണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് ആമിര്‍ ഖാന്‍

സണ്ണി ലിയോണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍  ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ആമിര്‍ ഖാന്‍ സണ്ണിയോടോപ്പം...

സണ്ണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമെന്ന് ആമിര്‍ ഖാന്‍

aamir-sunnyleone7591

സണ്ണി ലിയോണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍  ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. തന്റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണ് ആമിര്‍ ഖാന്‍ സണ്ണിയോടോപ്പം അഭിനയിക്കാനുള്ള ആഗ്രഹം ജനങ്ങളോട് പങ്കുവെച്ചത്.

ഈയിടെ ഇന്ത്യയിലെ പ്രമുഖ  വാര്‍ത്താചാനലായ  സി.എന്‍.എന്‍. ഐ.ബി. എന്‍ സണ്ണിയുമായി നടത്തിയ അഭിമുഖത്തില്‍ ഉയര്‍ത്തിയ ചില ചോദ്യങ്ങള്‍ വിവാദം സൃഷ്ടിച്ചിരുന്നു. ദി ഹോട്ട് സീറ്റ് ഷോ എന്ന പ്രോഗ്രാമില്‍ അവതാരകനായ ഭുപെന്ദ്ര ശോബെ ഉയര്‍ത്തിയ  ചോദ്യങ്ങളാണ് വിവാദമുണ്ടാകാനുള്ള സാഹചര്യം.


സണ്ണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ ബോളിവുഡ് താരങ്ങള്‍ക്ക് വിമുഖത പ്രകടിപ്പിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്ന തരത്തിലാണ് ഭുപെന്ദ്ര ശോബെ സംസാരിച്ചത്. ഇത് സണ്ണിയെ ചൊടിപ്പിച്ചെങ്കിലും വളരെ സംയമനത്തോടുകൂടി തന്നെ അവര്‍ പ്രതികരിക്കുകയും തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ മറ്റ് താരങ്ങള്‍ക്ക് ഒരു മടിയും കാണില്ല എന്ന് വ്യക്തമാക്കുകയും ചെയ്തു. കൂടാതെ തന്റെ ഭൂതകാലത്തെപ്പറ്റി ഒരു പശ്ചാത്താപവും തനിക്കില്ലെന്നും  അന്നെടുത്ത തീരുമാനങ്ങളെ ഓര്‍ത്തു ലജ്ജിക്കേണ്ട സാഹചര്യം ഇല്ലെന്നും  സണ്ണി അഭിപ്രായപ്പെട്ടു.

ഇതേതുടര്‍ന്ന് നിരവധി പ്രമുഖ താരങ്ങള്‍ സണ്ണിക്കു പിന്തുണയുമായി മുന്നൊട്ടുവന്നു. അവതാരകന്റെ ചോദ്യങ്ങള്‍ മര്യാദ പുലര്‍ത്തുന്നവയായിരുന്നില്ല എന്നും സണ്ണിയുടെ കൂടെ അഭിനയിക്കാന്‍ തങ്ങള്‍ക്കു അഭിമാനമേ ഉള്ളു എന്നും അവര്‍ പ്രതികരിച്ചു.

കൂട്ടത്തില്‍ ആമിര്‍ ഖാന്‍ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശമാണ് ഏറ്റവും ശ്രദ്ധേയമായത്. സണ്ണിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അഭിമുഖത്തില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ സണ്ണിയെ അപമാനിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു. അഭിമുഖത്തില്‍ സണ്ണി വളരെ മാന്യമായ പെരുമാറ്റമാണ് കാഴ്ച വെച്ചതെന്നും ഇത്തരം വിലകുറഞ്ഞ ചോദ്യങ്ങള്‍ ചോദിച്ച അവതാരകന്‍ തന്റെ പ്രവര്‍ത്തിയില്‍ ലജ്ജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആമിറിന്റെ ട്വീറ്റ് തനിക്കു വളരെയധികം സന്തോഷവും അഭിമാനവുമുളവാക്കി എന്നായിരുന്നു ഇതേകുറിച്ച് സണ്ണി പ്രതികരിച്ചത്.