അമീര്‍ ഖാന് പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സുബ്രമണ്യം സ്വാമി രംഗത്ത്

ന്യൂഡൽഹി: ബോളിവുഡ്​ താരം ആമിർ ഖാന് പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുമായി രഹസ്യ ബന്ധമുണ്ട് എന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രമണ്യം സ്വാമി രംഗത്ത്....

അമീര്‍ ഖാന് പാക് ചാര സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സുബ്രമണ്യം സ്വാമി രംഗത്ത്

aamir_swami

ന്യൂഡൽഹി: ബോളിവുഡ്​ താരം ആമിർ ഖാന് പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുമായി രഹസ്യ ബന്ധമുണ്ട് എന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രമണ്യം സ്വാമി രംഗത്ത്. അമീറിന്റെ ഹിറ്റ്‌ ചിത്രമായ പികെയുടെ പാകിസ്ഥാനിലെ പ്രചാരണത്തിന് വേണ്ടിയാണ് അദ്ദേഹം ഐ.എസ്‌.ഐയുടെ സഹായം തേടിയെതെന്നാണ് സ്വാമി ആരോപിക്കുന്നത്.

‘ആമിർഖാൻ എന്തു പറയുന്നു എന്നതിന്​ ഞാന്‍ പ്രാധാന്യം നല്‍കുന്നില്ല. പികെയുടെ പാകിസ്ഥാനിലെ പ്രചരണത്തിന് ഐ.എസ്‌.ഐ സഹായം തേടിയയാളാണ് അമീര്‍ഖാന്‍. ഈ ആരോപണം സംബന്ധിച്ച് അയാള്‍ ഇതുവരെ വിശദീകരണം പോലും നല്‍കിയിട്ടില്ല. ആമിര്‍ഖാന്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായിരിക്കുമ്പോള്‍ അദ്ദേഹത്തി​െൻറ ഭാര്യ ഇന്ത്യയില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് പറയുന്നത് ശരിയല്ല. അവര്‍ക്ക് അരക്ഷിതാവസ്ഥ തോന്നുന്നുണ്ടെങ്കില്‍ രാജ്യം വിടുകയാണ് വേണ്ടത്" സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.

സ്വാമിയുടെ ആരോപണത്തോട് അമീര്‍ ഖാന്‍ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

Read More >>