വിലക്ക് അവസാനിച്ചു; മുഹമ്മദ്‌ ആമിര്‍ വീണ്ടും പാക് ദേശിയ ടീമില്‍

ഇസ്ലാമാബാദ്‌: ആറ്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഫാസ്റ്റ് ബൌളര്‍ മുഹമ്മദ്‌ ആമിര്‍ പാകിസ്ഥാന്‍ ദേശിയ ക്രിക്കറ്റ് ടീമില്‍ മടങ്ങി എത്തി. 2010 ല്‍...

വിലക്ക് അവസാനിച്ചു; മുഹമ്മദ്‌ ആമിര്‍ വീണ്ടും പാക് ദേശിയ ടീമില്‍

Mohammad-Amir

ഇസ്ലാമാബാദ്‌: ആറ്‌ വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം ഫാസ്റ്റ് ബൌളര്‍ മുഹമ്മദ്‌ ആമിര്‍ പാകിസ്ഥാന്‍ ദേശിയ ക്രിക്കറ്റ് ടീമില്‍ മടങ്ങി എത്തി. 2010 ല്‍ ഇംഗ്ലണ്ടിനെതിരേ ലോഡ്‌സില്‍ നടന്ന ടെസ്‌റ്റില്‍ നോബോള്‍ എറിയാന്‍ കോഴ വാങ്ങിയതിന്‌ വിലക്ക്‌ നേരിട്ട അമീര്‍ എല്ലാം തുറന്നു സമ്മതിച്ചു വിലക്ക് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.  രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ അഞ്ച്‌ വര്‍ഷത്തെ വിലക്ക്‌ കൂടാതെ ആമിറിന്‌ ഇംഗ്ലണ്ടില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിയും വന്നു.


വിലക്ക് കാലാവധി അവസാനിച്ച ശേഷം ലോക്കല്‍ ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ന്യൂസിലന്‍ഡ്‌ പര്യടനം നടത്തുന്ന പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീമില്‍ ഇടംകൈയന്‍ പേസറായ  ആമിറിനെ ഉള്‍പ്പെടുത്തിയത്. പക്ഷെ ജയില്‍ ശിക്ഷ അനുഭവിച്ചയാളായതിനാല്‍ ന്യൂസിലന്‍ഡ്‌ വിസ അനുവദിക്കാന്‍ മടികാണിക്കാന്‍ സാധ്യതയുണ്ട്‌. ന്യൂസിലന്‍ഡ്‌ വിസ അനുവദിക്കുന്ന പക്ഷം മാത്രമേ ആമിറിന്‌ കളിക്കാനാകു.

ജനുവരി 15നു തുടങ്ങുന്ന പാക്കിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ മൂന്ന് ട്വന്റി-20യും മൂന്ന് ഏകദിനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകദിന ടീമിനെ അസ്ഹര്‍ അലിയും ട്വന്റി-20 ടീമിനെ ഷഹീദ് അഫ്രീദിയും നയിക്കും. ട്വന്റി 20 മത്സരങ്ങള്‍ ഓക്‌ലന്‍ഡ്, ഹാമില്‍ട്ടണ്‍, വെല്ലിംഗ്ടണ്‍ എന്നിവിടങ്ങളിലും ഏകദിനങ്ങള്‍ വെല്ലിംഗ്ടണ്‍, നാപ്പിയര്‍, ഓക്ക്‌ലന്‍ഡ് എന്നിവിടങ്ങളിലും നടക്കും.

പതിനെട്ടാം വയസിലാണ്‌ ആമിര്‍ വിലക്കേറ്റു വാങ്ങിയത്‌. 14 ടെസ്‌റ്റുകളും 15 ഏകദിനങ്ങളും 18 ട്വന്റി20 കളും കളിച്ച ആമിര്‍ പാക്‌ ബൗളിങ്ങിന്റെ കുന്തമുനയാകുമെന്നു വിലയിരുത്തിയിരുന്നു.

Read More >>