ഫോര്‍ച്യൂണ്‍ മാസികയുടെ കവര്‍ ചിത്രത്തില്‍ മഹാവിഷ്ണു വേഷത്തില്‍ ആമസോണ്‍ മേധാവി

ന്യൂഡല്‍ഹി:. ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസ് മഹാവിഷ്ണുവിന്‍റെ വേഷത്തില്‍ ഫോര്‍ച്യൂണ്‍ മാസികയുടെ കവര്‍ ചിത്രത്തില്‍ ഇടം പിടിച്ചത് വിവാദത്തിനു തിരി...

ഫോര്‍ച്യൂണ്‍ മാസികയുടെ കവര്‍ ചിത്രത്തില്‍ മഹാവിഷ്ണു വേഷത്തില്‍ ആമസോണ്‍ മേധാവി

new

ന്യൂഡല്‍ഹി:. ആമസോണ്‍ സി.ഇ.ഒ. ജെഫ് ബെസോസ് മഹാവിഷ്ണുവിന്‍റെ വേഷത്തില്‍ ഫോര്‍ച്യൂണ്‍ മാസികയുടെ കവര്‍ ചിത്രത്തില്‍ ഇടം പിടിച്ചത് വിവാദത്തിനു തിരി കൊളുത്തി.  കവര്‍ ചിത്രമാക്കിയതിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത് എത്തി കഴിഞ്ഞു. കവര്‍ ചിത്രം ഹൈന്ദവരെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുന്നതാണെന്ന് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം അധ്യക്ഷന്‍ രജന്‍ സേഥ് ആരോപിച്ചു. മാഗസിന്‍റെ ആശയം പ്രകടിപ്പിക്കാന്‍ അനാവശ്യമായി ഹൈന്ദവ ദൈവങ്ങളെ വലിച്ചിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഈ മാസം പുറത്തിറങ്ങിയ ഫോര്‍ച്യൂണിന്‍റെ അന്താരാഷ്ട്ര പതിപ്പിലാണ് ‘ആമസോണ്‍ ഇന്ത്യ കീഴടക്കുന്നു’ എന്ന തലക്കെട്ടിൽ വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആമസോണിന്റെ ഇന്ത്യയിലെ വളര്‍ച്ചയെ കുറിച്ചാണ്‌ പുതിയ ലക്കം പ്രതിപാദിക്കുന്നത്‌.

ന്യൂയോര്‍ക്ക് ടൈംസ്, വാള്‍ സ്ട്രീറ്റ് ജേര്‍ണര്‍, ടൈം, എം.ടി.വി എന്നീ ലോകപ്രസിദ്ധ മാധ്യമങ്ങളുമായി കരാറുകള്‍ ഉള്ള ആസ്‌ട്രേലിയൻ ആര്‍ട്ടിസ്റ്റ് നൈജല്‍ ബക്‌നാൻ ആണ് വിവാദമായ കവര്‍ പേജ് ഡിസൈന്‍ ചെയ്തത്.

ബിസിനസ്‌ ടുഡെ മാഗസിന്‍റെ 2013 ഏപ്രിലിലെ പതിപ്പിലെ കവര്‍ പേജില്‍ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ്‌ ധോണിയെ മഹാവിഷ്‌ണുവിന്റെ രൂപത്തില്‍ അവതരിപ്പിച്ചത്‌ വലിയ വിമര്‍ശത്തിനും കോടതി നടപടികള്‍ക്കും വഴിവെച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ധോണിയെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ അനന്ത്‌പൂര്‍ കോടതി ഉത്തരവിട്ടിരുന്നു.

Read More >>