അല്‍ഖ്വയ്ദ ഹിറ്റ്‌ ലിസ്റ്റില്‍ ഉന്നത ബിജെപി നേതാക്കള്‍

ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഇല്യാസ്‌നഗറില്‍ നിന്നും പോലീസ് പിടിയിലായ  അല്‍ഖ്വയ്ദ പ്രവര്‍ത്തകന്‍ അന്‍സാര്‍ ഷായുടെ പക്കല്‍ നിന്നും കണ്ടെടുത്ത...

അല്‍ഖ്വയ്ദ ഹിറ്റ്‌ ലിസ്റ്റില്‍ ഉന്നത ബിജെപി നേതാക്കള്‍

new

ബെംഗളൂരു: കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ഇല്യാസ്‌നഗറില്‍ നിന്നും പോലീസ് പിടിയിലായ  അല്‍ഖ്വയ്ദ പ്രവര്‍ത്തകന്‍ അന്‍സാര്‍ ഷായുടെ പക്കല്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ അല്‍ഖ്വയ്ദ ഹിറ്റ്‌ ലിസ്റ്റും ഉണ്ടെന്നു സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ബാണാശങ്കരിയിലെ ഒരു മസ്ജിദിലെ ഇമാമായും മദ്രസ അധ്യാപകനായും പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ പല പ്രസംഗങ്ങളും ജാതിമത സ്പര്‍ദ്ധ വളര്‍ത്തുന്നതായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ പോലീസ് നിരീക്ഷണത്തിലാകുന്നതും പിടിയിലാകുന്നതും. പട്യാല കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി 20 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.


ജനത്തിരക്കേറിയ സ്ഥലങ്ങളില്‍ ഭീകരാക്രമണം അഴിച്ചുവിടാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു.

ഡിസംബറില്‍ പിടിയിലായ സഫര്‍ മസൂദ്, അബ്ദുള്‍ റഹ്മാന്‍ എന്നി അല്‍ഖ്വയ്ദ പ്രവര്‍ത്തകരില്‍ നിന്നുമാണ് പോലീസിന് അന്‍സാര്‍ ഷായെപ്പറ്റി വിവരം ലഭിക്കുന്നത്. അല്‍ഖ്വയ്ദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്ന മൊഹമ്മദ് ആസിഫ് എന്നയാളും അറസ്റ്റിലായിരുന്നു. ഇയാളും അന്‍സാര്‍ ഷായെ ബെംഗളൂരിലെ ഒരു മതസമ്മേളനത്തില്‍ കണ്ടതായി വെളിപ്പെടുത്തിയിരുന്നു.

Read More >>