''അല്‍-ജസീറ-അമേരിക്ക'' പ്രക്ഷേപണം അവസാനിപ്പിക്കുന്നു

[caption id="attachment_3624" align="aligncenter" width="612"] Al Jazeera America[/caption]കേബിള്‍ ന്യൂസ്‌ നെറ്റ്‌വര്‍ക്കായ 'അല്‍-ജസീറ അമേരിക്ക'2016...

[caption id="attachment_3624" align="aligncenter" width="612"]Al Jazeera America Al Jazeera America[/caption]

കേബിള്‍ ന്യൂസ്‌ നെറ്റ്‌വര്‍ക്കായ 'അല്‍-ജസീറ അമേരിക്ക'2016 ഏപ്രില്‍ 30 ന് പ്രക്ഷേപണം അവസാനിപ്പിക്കുന്നു. ചാനല്‍ പ്രേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലാണിത് . പ്രക്ഷേപണം ആരംഭിച്ച കാലം മുതല്‍ നാളിതു വരെ പ്രൈം റ്റൈമില്‍ ഉള്‍പ്പെടെ 20000 മുതല്‍ 40000 പ്രേക്ഷകര്‍ മാത്രമാണ് എ.ജെ.എ.എം. ന്ന് ഉണ്ടായിരുന്നതെന്ന് സീ.എന്‍.എന്‍. റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അമേരിക്കയുടെ മുന്‍ വൈസ് പ്രസിഡന്റ്‌ അല്‍-ഗോറിന്നു മുഖ്യ പങ്കാളിത്തം ഉണ്ടായിരുന്ന കറന്റ് ടി.വി., 500 മില്യണ്‍ അമേരിക്കന്‍ ഡോളറിന്നാണ്, 2013 ല്‍ ദോഹ ആസ്ഥാനമായ അല്‍-ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് ഏറ്റെടുക്കുന്നത്.
തങ്ങളോട് സഹകരിച്ചവര്‍ക്കു എല്ലാം മനോവിഷമം ഉണ്ടാക്കുന്ന തീരുമാനം എങ്കിലും, എ.ജെ.എ.എം ചെയ്ത മാധ്യമപ്രവര്‍ത്തനം തുല്യതയില്ലാത്തതാനെന്ന് അല്‍-ജസീറ അമേരിക്കയുടെ ചീഫ് എക്സിക്യുട്ടിവ് അല്‍-ആന്‍സ്ടി ട്വീറ്റ് ചെയ്തു.

Read More >>