അക്ഷയ് കുമാര്‍ ചിത്രം 'എയര്‍ ലിഫ്റ്റ്‌' വിവാദത്തിലേക്ക്

സദ്ദാം ഹുസൈന്‍റെ അധിനിവേശത്തെ തുടര്‍ന്ന്,കുവൈറ്റില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന സംഭവം ഇതിവൃത്തം ആക്കി ചിത്രീകരിച്ച എയര്‍ ലിഫ്റ്റ്‌ എന്ന...

അക്ഷയ് കുമാര്‍ ചിത്രം

download

സദ്ദാം ഹുസൈന്‍റെ അധിനിവേശത്തെ തുടര്‍ന്ന്,കുവൈറ്റില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്ന സംഭവം ഇതിവൃത്തം ആക്കി ചിത്രീകരിച്ച എയര്‍ ലിഫ്റ്റ്‌ എന്ന ഹിന്ദി ചിത്രം വിവാദമാകുന്നു.
അന്ന് വിദേശ കാര്യ മന്ത്രിയും,പിന്നിട് പ്രധാന മന്ത്രിയുമായ ഐ.കെ.ഗുജ്രാളിനേയും,വിദേശ കാര്യ മന്ത്രാലയത്തെയും അവഹേളിക്കുന്നതായാണ് ആരോപണം.

ഗുജ്രാളിനെ കാണുവാന്‍ വിദേശ കാര്യ ജോയിന്റ് സെക്രട്ടറി പല തവണ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെടുന്നതായി ചിത്രത്തില്‍ പരാമര്‍ശിക്കുന്നു.എന്നാല്‍ യഥാര്‍ഥത്തില്‍ ഗുജ്റാള്‍ അന്ന് കുവൈറ്റ്‌ സന്ദര്‍ശിക്കുകയും,രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു എന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പ്രതികരിച്ചു.


സദ്ദാം ഹുസൈന്‍റെ വലംകൈ താരിഖ് അസീസിനെ, നായക കഥാപാത്രമായ രഞ്ജിത്ത് കട്യാല്‍ (അക്ഷയ കുമാര്‍) കാണുന്നതോടെയാണ് ഇന്ത്യക്കാര്‍ക്ക് രക്ഷപ്പെടാന്‍ സാഹചര്യം ലഭിക്കുന്നത് എന്നാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ വേണ്ട വിധത്തില്‍ പ്രാധാന്യം നല്‍കി ചിത്രീകരിക്കാത്തത് നിരാശ ജനകമാണെന്നാണ് പൊതുവായുള്ള ആക്ഷേപം.