അജിത്തിന്റെ പുതിയ ചിത്രം ദീപാവലിക്ക്

ചെറിയ ഇടവേളയ്ക്കുശേഷം രണ്ടു ചിത്രങ്ങളുമായി  തമിഴകത്തിന്റെ താരം അജിത്‌. സംവിധായകരായ ശിവ, വിഷ്ണുവര്‍ധന്‍ എന്നിവരുടേതാണ് അജിതിന്റെതായി ഒരുങ്ങുന്ന...

അജിത്തിന്റെ പുതിയ ചിത്രം ദീപാവലിക്ക്

ajith

ചെറിയ ഇടവേളയ്ക്കുശേഷം രണ്ടു ചിത്രങ്ങളുമായി  തമിഴകത്തിന്റെ താരം അജിത്‌. സംവിധായകരായ ശിവ, വിഷ്ണുവര്‍ധന്‍ എന്നിവരുടേതാണ് അജിതിന്റെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.

ഇരു  സംവിധായകരും ഇതിനുമുന്‍പ് അജിത്തിനെ നായകനാക്കി ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ളവരാണ്. ശിവയും അജിത്തും ഒരുമിച്ച വേതാളം സുപ്പര്‍ഹിറ്റ് ആയിരുന്നു. പുതിയ ചിത്രത്തില്‍ അജിത്തിന്റെ നായികയായി നയന്‍താര എത്തുമെന്നാണ് അറിയുന്നത്. അനിരുദ്ധാവും ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക.


വിഷ്ണുവര്‍ധന്‍ ഇതിനോടകം തന്നെ തമിഴ് സംവിധായകരുടെ ഇടയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച വ്യക്തിയാണ്. അജിത്‌ നായകനായി വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത 'ബില്ല', 'ആരംഭം' എന്നീ ചലച്ചിത്രങ്ങള്‍ വന്‍ സാമ്പത്തിക വിജയം നേടിയിരുന്നു. ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ മറ്റൊരു മെഗാഹിറ്റില്‍ കുറഞ്ഞൊന്നും പ്രേക്ഷകര്‍ പ്രതിക്ഷിക്കുന്നില്ല.

ശിവയുടെ ചിത്രം 2016 ദീപാവലിയോടനുബന്ധിച്ചും വിഷ്ണുവര്ധന്റെ ചിത്രം അടുത്ത വര്‍ഷാരംഭാത്തോടുകൂടിയും  പുറത്തിറങ്ങും എന്നാണ് വിവരം.

Story by