വിമാന ഇന്ധനവില വില കുറഞ്ഞു; വിമാന നിരക്കുകളും കുറയുന്നു

മുംബൈ: വിമാന ഇന്ധനമായ  എ ടിഎഫിന് വില കുറഞ്ഞു. വിമാന ഇന്ധനത്തിന്റെ വിലയിടിവ് മൂലം വിമാനക്കമ്പനികള്‍ നിരക്കുകള്‍ വെട്ടി കുറയ്ക്കുനും ആരംഭിച്ചു കഴിഞ്ഞു....

വിമാന ഇന്ധനവില വില കുറഞ്ഞു; വിമാന നിരക്കുകളും കുറയുന്നു

Aviation_Fuel_1093009f

മുംബൈ: വിമാന ഇന്ധനമായ  എ ടിഎഫിന് വില കുറഞ്ഞു. വിമാന ഇന്ധനത്തിന്റെ വിലയിടിവ് മൂലം വിമാനക്കമ്പനികള്‍ നിരക്കുകള്‍ വെട്ടി കുറയ്ക്കുനും ആരംഭിച്ചു കഴിഞ്ഞു. മുന്‍വര്‍ഷം 59.9 രൂപയായിരുന്ന ഒരുലിറ്റര്‍ എടിഎഫിന് 44.3 രൂപയാണ് ഇപ്പോള്‍ വില. മുന്‍വര്‍ഷത്തേക്കാള്‍ 26 ശതമാനം വരെയാണ് വിമാന ഇന്ധനത്തിന് വിലകുറഞ്ഞിരിക്കുന്നത്.

മുംബൈ സെക്ടറില്‍ 6000 രൂപയാണ് മുന്‍കൂട്ടിയുള്ള ബുക്കിംഗിന് ഈടാക്കിയിരുന്നത്. ഇപ്പോള്‍ അത്  3858 രൂപയായി കുറഞ്ഞു.  7000 രൂപയുണ്ടായിരുന്ന ഡല്‍ഹി-കൊല്‍ക്കത്ത ടിക്കറ്റിന് 5311 രൂപയായി കുറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വരെ കുറഞ്ഞ നിരക്കാകും ഈ വര്‍ഷം കമ്പനികള്‍ ഈടാക്കുക.

ഇന്ധനവിലയിടിവിന് പുറമേ വിസ്താര എയര്‍, എയര്‍ ഏഷ്യ എന്നീ വിമാനക്കമ്പനികളുടെ കടന്നുവരവും പുതിയ നിരക്കുയുദ്ധത്തിന് കാരണമാകുന്നു. ഇതും കൂടികണക്കിലെടുത്താണ് എല്ലാ വിമാന കമ്പനികളും  നിരക്ക് കുറയ്ക്കുന്ന തീരുമാനവുമായി മുന്നോട്ടു പോകുന്നത്.

Read More >>