വാഹനങ്ങളില്‍ എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നു

കൊച്ചി: 2016 ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങളില്‍ എയര്‍ ബാഗ് നിര്‍ബന്ധമാക്കണമെന്ന് ദേശീയ റോഡ് സുരക്ഷ കമ്മീഷന്‍ അംഗം ജസ്റ്റിസ് കെ.എസ്...

വാഹനങ്ങളില്‍ എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നു

Make-sure-you-have-your-airbag-replaced-by-a-new-car-dealership-when-needed

കൊച്ചി: 2016 ഏപ്രില്‍ മുതല്‍ പുറത്തിറക്കുന്ന വാഹനങ്ങളില്‍ എയര്‍ ബാഗ് നിര്‍ബന്ധമാക്കണമെന്ന് ദേശീയ റോഡ് സുരക്ഷ കമ്മീഷന്‍ അംഗം ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. ഏപ്രില്‍ മുതല്‍ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളിലും എയര്‍ ബാഗ് അടക്കമുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളൊരുക്കാന്‍ കമ്മിഷന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശംനല്‍കി.

അടുത്തവര്‍ഷം മുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്ത് വാഹനങ്ങള്‍ നിരത്തില്‍ അനുവധിക്കില്ലെന്നും റോഡ് സുരക്ഷയ്‌ക്കായി ബജറ്റില്‍ പ്രത്യേക വിഹിതം ഉള്‍ക്കൊള്ളിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ അറിയിച്ചു.

റോഡുകളിലെ സ്ഥിരം അപകട കേന്ദ്രങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത് എന്ന് പറഞ്ഞ അദ്ദേഹം റോഡ് സുരക്ഷ പാഠ്യ പദ്ധതിയുടെ ഭാഗമാക്കണമെന്നും  ആവശ്യപ്പെട്ടു.