വിവാദ കവര്‍ ചിത്രം : ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് .

ആന്ധ്രാ പ്രദേശ്: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് . ജില്ല അഡീഷണൽ ഫസ്റ്റ് ക്ലാസ്സ്...

വിവാദ കവര്‍  ചിത്രം : ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് .

dhoni-cover-photo_jpg_image_784_410

ആന്ധ്രാ പ്രദേശ്: ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് . ജില്ല അഡീഷണൽ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിക്കുന്നത്.
ഹിന്ദു ദേവനായ മഹാവിഷ്ണുവിന്റെ വേഷത്തിൽ ധോണി ഒരു മാസികയുടെ കവര്‍ ചിത്രത്തിൽ അഭിനയിച്ചതാണ് സംഭവങ്ങൾക്ക് ആധാരം.2013 ഏപ്രിലിൽ പുറത്തിങ്ങിയ ബിസിനസ് ടുഡേ മാസികയുടെ കവർ പേജിലായിരുന്നു ചിത്രം പ്രത്യക്ഷപ്പെട്ടത്. ധോണി ഈ ചിത്രത്തിലൂടെ ,ഹിന്ദുമത വികാരം വ്രണപ്പെടുത്തി എന്ന വി.എച്ച്.പി നേതാവിന്റെ ഹര്‍ജിയിന്മേല്‍ ആണ് അറ്റസ്റ്റ് വാറണ്ട്‌. പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ താരങ്ങൾ കൂടുതൽ ജാഗരൂഗരാകണം; പണത്തിന് വേണ്ടി എന്ത് കോമാളിത്തരവും കാണിക്കുന്ന പ്രവണത കൂടി വരുന്നു എന്നു കോടതി പരാമർശിച്ചു.
ഫെബ്രുവരി 25ന് മുമ്പ് ഹാജരായില്ലെങ്കിൽ ആസ്സ്റ്റ് ചെയ്യാനാണ് ഉത്തരവ്.

Read More >>