സമരത്തിനിടയിലും ആടുപുലിയാട്ടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

ഫെഫ്ക മുപ്പത്തിമൂന്നര ശതമാനം വേതന വര്‍ധന ആവശ്യപ്പെടുകയും ഇത് നല്‍കാനാകില്ലെന്ന് പറഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോഷിയേഷന്‍ സിനിമാ നിര്‍മ്മാണം...

സമരത്തിനിടയിലും ആടുപുലിയാട്ടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു

new

ഫെഫ്ക മുപ്പത്തിമൂന്നര ശതമാനം വേതന വര്‍ധന ആവശ്യപ്പെടുകയും ഇത് നല്‍കാനാകില്ലെന്ന് പറഞ്ഞ് പ്രൊഡ്യൂസേഴ്‌സ് അസോഷിയേഷന്‍ സിനിമാ നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും ആടുപുലിയാട്ടം എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനം തെങ്കാശിയില്‍ സുഗമമായി പുരോഗമിക്കുന്നു.

ആടുപുലിയാട്ടത്തിന്റെ അണിയറ ജോലികള്‍ മുപ്പത്തിയഞ്ചില്‍ പരം പേരാണ് ചെയ്യുന്നത്. ഫെഫ്കയുടെ പിടിവാശിക്കെതിരെയാണ് തങ്ങള്‍ ജോലി ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തൊഴിലാളികള്‍ക്ക് 20 ശതമാനം വേതനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ തയാറാണെങ്കിലും ഫെഫ്ക ചര്‍ച്ചയ്ക്ക് പോലും തയാറല്ലെന്ന് അവര്‍ ആരോപിക്കുന്നു. ഫെഫ്കയുടെ കടുംപിടിത്തം തൊഴിലാളികളുടെ ജീവിത മാര്‍ഗ്ഗം തകര്‍ക്കുകയാണ്. നിലവിലുള്ള വേതന പ്രകാരമണ് ജോലി ചെയ്യുന്നത്.