നടി കല്‍പ്പന അന്തരിച്ചു

നടി കല്‍പ്പന അന്തരിച്ചു.   ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ റൂം ബോയ്...

നടി കല്‍പ്പന അന്തരിച്ചു

Suresh Gopi’s recommendation Filled me with astonishment, Says kalpana-Dolphins Malayalam Movie-Anoop Menon-Onlookers Media

നടി കല്‍പ്പന അന്തരിച്ചു.   ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. രാവിലെ റൂം ബോയ് വിളിക്കുമ്പോൾ കൽപനയ്ക്ക് ബോധമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനു മുൻപ് മരണം നടന്നിരുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് കൽപന ഹൈദരാബാദിൽ എത്തിയത്.  നടിമാരായ  ഉര്‍വ്വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. 'ചാര്‍ളി'യാണ് അവസാനമായി കല്‍പ്പന അഭിനയിച്ച മലയാള സിനിമ.

1983ല്‍ എം.ടി.യുടെ 'മഞ്ഞ്' എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച കല്‍പ്പന, മുന്നൂറോളം ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പ്രധാനമായും ഹാസ്യ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.  'തനിച്ചല്ല ഞാന്‍'  എന്ന സിനിമക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

Read More >>