അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ബിജു എത്തുന്നു

നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമാകുന്ന  'ആക്ഷന്‍ ഹീറോ ബിജു' ഫെബ്രുവരി 4-ന് തീയറ്ററുകളില്‍ എത്തുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത ശേഷമാണ്...

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍  ബിജു എത്തുന്നു

Action-Hero-Biju-Poster

നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമാകുന്ന  'ആക്ഷന്‍ ഹീറോ ബിജു' ഫെബ്രുവരി 4-ന് തീയറ്ററുകളില്‍ എത്തുന്നു. ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്ത ശേഷമാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്‌ എത്തുന്നത്‌.

നിവിന്‍ പോളി ഇതാദ്യമായാണു നിര്‍മ്മാതാവിന്റെ വേഷം അണിയുന്നത്. 1983 എന്ന ഹിറ്റ്‌ ചിത്രത്തിന്റെ സംവിധാനം എബ്രിഡ് ഷൈനാണ് ആക്ഷന്‍ ഹീറോ ബിജുവും അണിയിച്ചു ഒരുക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയാക്കി കഴിഞ്ഞ ഓണക്കാലത്ത് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത് എങ്കിലും നായകനായ നിവിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ മൂലം ചിത്രീകരണം വൈകുകയും റിലീസ്  മാറ്റി വയ്ക്കുകയുമായിരുന്നു. നിവിനും പ്രോഡക്ഷന്‍ ടീമുമായിയുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് റിലീസ് വൈകാന്‍ കാരണമെന്നു ചില അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും  സംവിധായകന്‍ എബ്രിഡ് ഷൈന്‍ അതെല്ലാം നിഷേധിച്ചു. നിവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ മാത്രമാണ് ഇതിനു കാരണം എന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നു.

പുതുമുഖമായ അനു ഇമ്മാനുവലാണ്  ചിത്രത്തിലെ നായിക. ഇതിനു മുന്‍പ്  കമല്‍ സംവിധാനം ചെയ്തു ജയറാം നായകനായ 'സ്വപ്ന സഞ്ചാരി' എന്ന ചിത്രത്തില്‍ ബാലതാരമായി  മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുള്ള അനു ആദ്യമായാണ്‌ നായികാവേഷം  അണിയുന്നത്. 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്‌ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.