മേക്കപ്പ് ഒഴിവാക്കി 'ആക്ഷന്‍ ഹീറോ ബിജു'

നിവിന്‍ പോളിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രം ഇപ്പോഴും ചെന്നൈ പോലുള്ള മഹാ നഗരങ്ങളില്‍ നിറഞ്ഞ സദസ്സുകളില്‍...

മേക്കപ്പ് ഒഴിവാക്കി

action-hero-biju-6112015112711AM

നിവിന്‍ പോളിയുടെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രം ഇപ്പോഴും ചെന്നൈ പോലുള്ള മഹാ നഗരങ്ങളില്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

പ്രേമത്തിന് ശേഷം ചെറിയ ഒരു ഇടവേളയെടുത്ത നിവിന്‍ പോളി വേറിട്ട വേഷത്തില്‍ എത്തുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. നിവിന്‍ പോളി നായകനായി അഭിനയിച്ച 1983യിലൂടെ മലയാള സിനിമ സംവിധാന ലോകത്തേക്ക് കടന്നു വന്ന എബ്രിഡ് ഷൈനാണ് ആക്ഷന്‍ ഹീറോ ബിജു അണിയിച്ചു ഒരുക്കുന്നത്.


പേര് സൂച്ചിപിക്കുന്നത് പോലെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞ ഈ ചിത്രത്തില്‍ ഒരു പോലീസ് വേഷത്തിലാണ് നിവിന്‍ പോളി എത്തുന്നത്. ഒരു പോലീസുകാരന്റെ ജീവിതത്തെ കുറിച്ച് മാസങ്ങളോളം നടത്തിയ പഠനത്തിനു ശേഷമാണു എബ്രിഡ് ഷൈന്‍ ഇതിലെ നായക കഥാപാത്രത്തെ രൂപപ്പെടുത്തിയത്. ഒരു സാധാരണ പോലീസുകാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത എന്ന് പറയുന്നത് ഇതിലെ ഓരോ കഥാപാത്രവും മേക്കപ്പിന്റെ സഹായമില്ലാതെയാണ് ക്യാമറയ്ക്ക് മുന്നില്‍ എത്തിയിട്ടുള്ളത് എന്നത് തന്നെയാണ്. ഇതിലെ നായികയായി എത്തുന്ന പുതുമുഖം അനു ഇമാനുവലും മേക്കപ്പ് കഴിയുന്നത്ര ഒഴിവാക്കിയാണ് അഭിനയിച്ചിരിക്കുന്നത്.

നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ആക്ഷന്‍ ഹീറോ ബിജു ഈ മാസം 22ന് തീയറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.