ആക്ഷന്‍ ഹീറോ ബിജു ഒഫീഷ്യല്‍ ട്രൈലര്‍ പുറത്തിറങ്ങി

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം 'ആക്ഷന്‍ ഹീറോ ബിജുവിന്‍റെ ഒഫീഷ്യല്‍ ട്രൈലര്‍ പുറത്തിറങ്ങി. പോളി പിക്ച്ചേഴ്സ് ആന്‍ഡ്‌ ഫുള്‍ ഓണ്‍...

ആക്ഷന്‍ ഹീറോ ബിജു ഒഫീഷ്യല്‍ ട്രൈലര്‍ പുറത്തിറങ്ങി

Action-Hero-Biju-Poster

നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം 'ആക്ഷന്‍ ഹീറോ ബിജുവിന്‍റെ ഒഫീഷ്യല്‍ ട്രൈലര്‍ പുറത്തിറങ്ങി. പോളി പിക്ച്ചേഴ്സ് ആന്‍ഡ്‌ ഫുള്‍ ഓണ്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിവിന്‍ പോളിയും ഷിബു കുന്നുംപുറവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എബ്രിഡ് ഷൈന്‍ സംവിധാനം നിര്‍വ്വഹിക്കുന്നു. ലാല്‍ ജോസിന്റെ എല്‍.ജെ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്. ചിത്രത്തില്‍ പുതുമുഖം അനു ഇമ്മാനുവല്‍ ആണ് നായിക. ജെറി അമല്‍ദേവ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനിടകം തന്നെ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടംനേടി കഴിഞ്ഞു.

ചിത്രം ഫെബ്രുവരി 4ന് തീയറ്ററുകളില്‍ എത്തും.

https://youtu.be/bJgV9eC0GJE