മുന്‍ സ്പീക്കര്‍ എ.സി.ജോസ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി.ജോസ്(79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ...

മുന്‍ സ്പീക്കര്‍ എ.സി.ജോസ് അന്തരിച്ചു

23-1453517836-ac-jose

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭാ സ്പീക്കറുമായ എ.സി.ജോസ്(79) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം കലൂർ ലിസി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മൂന്നിനു ഇടപ്പള്ളി സെൻറ് ജോര്‍ജ് പള്ളിയിലാണ് സംസ്കാരം.

അദ്ദേഹം മൂന്ന് തവണ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാല് മാസം മാത്രമാണ് അദ്ദേഹം നിയമസഭാ സ്പീക്കറായി പ്രവര്‍ത്തിച്ചിട്ടുള്ളത്. 1982 ഫെബ്രുവരി മൂന്നു മുതല്‍ ജൂണ്‍ 23 വരെയുള്ള കാലയളവിലാണ് അദ്ദേഹം സ്പീക്കറായി സേവനം അനുഷ്ഠിച്ചത്.


'കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് മന്ത്രിസഭയെ നിലനിര്‍ത്തിയ സ്പീക്കര്‍' എന്ന റെക്കോര്‍ഡും എ.സി.ജോസിന് സ്വന്തം. കരുണാകരന്‍ മന്ത്രിസഭയെ ആണ് കാസ്റ്റിങ് വോട്ടിലൂടെ എ.സി.ജോസ് നിലനിര്‍ത്തിയത്. ഐക്യരാഷ്ട്രസഭ പൊതുസഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ മൂന്ന് തവണ എ.സി.ജോസ് അംഗമായിട്ടുണ്ട്.

നിലവില്‍ വീക്ഷണം ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററും ആയി പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.