ബംഗളുരു സ്‌ഫോടന കേസ്: വിചാരണ ഏകീകരിക്കണമെന്ന ആവശ്യത്തില്‍ വിധി നാളെ

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസ് വിചാരണ ഏകീകരിക്കണമെന്ന മഅ്ദനിയുടെ ആവശ്യത്തില്‍ നാളെ വിധി പറയും. എന്‍ഐഎ കോടതിയാണ് വിധി പറയുക. ഒമ്പത് കേസുകളിലും പല സാക്ഷി...

ബംഗളുരു സ്‌ഫോടന കേസ്: വിചാരണ ഏകീകരിക്കണമെന്ന ആവശ്യത്തില്‍ വിധി നാളെ

Abdul-Nazer-Mahdani

ബംഗളൂരു: ബംഗളൂരു സ്‌ഫോടന കേസ് വിചാരണ ഏകീകരിക്കണമെന്ന മഅ്ദനിയുടെ ആവശ്യത്തില്‍ നാളെ വിധി പറയും. എന്‍ഐഎ കോടതിയാണ് വിധി പറയുക. ഒമ്പത് കേസുകളിലും പല സാക്ഷികളും പ്രതികളും ഒന്നായതിനാല്‍ കേസ് ഒന്നിച്ചു പരിഗണിച്ചാല്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാമെന്ന് മഅ്ദനി കോടതിയെ അറിയിച്ചു. അഡ്വ. ഉസ്മാനാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്.

ഒമ്പത് കേസുകളിലായി 2584 സാക്ഷികള്‍ ഉള്ളതില്‍ 1504 സാക്ഷികളെ ഇതുവരെ വിസ്തരിച്ചതായും 800ഓളം സാക്ഷികള്‍ ബാക്കിയുള്ളതായും  അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പലതവണ സമന്‍സ് അയച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാകാത്ത സാക്ഷികളുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചു.

എന്നാല്‍ വിചാരണ അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്നതിനാല്‍ കേസുകളുടെ ഏകീകരണത്തില്‍ പ്രസക്തിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  ആദ്യ ഘട്ടത്തില്‍ ഇത് ആവശ്യപ്പെടണമായിരുന്നുവെന്നും സര്‍ക്കാറിനു വേണ്ടി ഹാജരായ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ ശ്യാമപ്രസാദ് കോടതിയില്‍ പറഞ്ഞു.

Read More >>