പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി നടി ആശാ പരേഖ് തന്നെ സമീപിച്ചെന്ന് നിതിന്‍ ഗഡ്കരി

മുംബൈ: പത്മഭൂഷണ്‍ പുരസ്‌കാരത്തിനു പരിഗണിക്കണമെന്ന ആവശ്യവുമായി ബോളിവുഡ്‌ നടി ആഷാ പരേഖ്‌ സമീപിച്ചിരുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ...

പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിനായി നടി ആശാ പരേഖ് തന്നെ സമീപിച്ചെന്ന് നിതിന്‍ ഗഡ്കരി

new

മുംബൈ: പത്മഭൂഷണ്‍ പുരസ്‌കാരത്തിനു പരിഗണിക്കണമെന്ന ആവശ്യവുമായി ബോളിവുഡ്‌ നടി ആഷാ പരേഖ്‌ സമീപിച്ചിരുന്നതായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ വെളിപ്പെടുത്തല്‍.

പത്മ ഭൂഷണ്‍ അവാര്‍ഡിന് തന്നെ ശുപാര്‍ശ ചെയ്യണമെന്ന അപേക്ഷയുമായി ആശാ പരേഖ് തന്നെ കാണാന്‍ വന്നിരുന്നു. തന്റെ അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള ലിഫ്റ്റ് തകരാറിലായിരുന്നു. എന്നിട്ടും തന്നെ സ്വകാര്യമായി സന്ദര്‍ശിക്കാന്‍ 12-ആം നിലയിലേക്ക് കോണിപ്പടി കയറി അവരെത്തി. തീര്‍ത്തും അപഹാസ്യമായാണ് തനിക്കത് അനുഭവപ്പെട്ടതെന്നും ഗഡ്കരി പറഞ്ഞു. ചലച്ചിത്ര മേഖലയ്‌ക്കു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ പത്മഭൂഷണ്‍ നല്‍കണമെന്നായിരുന്നു ആഷയുടെ ആവശ്യം. 1992 ല്‍ പത്മശ്രീയും 2014 ല്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ പുരസ്‌കാരവും ആഷയ്‌ക്കു ലഭിച്ചിരുന്നു. 1959-73 കാലഘ’ങ്ങളില്‍ ബോളിവുഡില്‍ തിളങ്ങിനി നടിയായിരുു ആശ പരേഖ്. നടി, സംവിധായിക, നിര്‍മാതാവ് എന്നീ നിലകളിലും അവര്‍ പ്രശസ്തയാണ്.

അവാര്‍ഡ്‌ നല്‍കുന്നത്‌ പലപ്പോഴും തലവേദന നിറഞ്ഞ കാര്യമാണെന്നും ശുപാര്‍ശക്കത്തുകളുടെ ബാഹുല്യം അലോസരപ്പെടുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.