കാവ്യയുടെ ആകാശവാണി ഉടന്‍ തീയറ്ററുകളില്‍

കാവ്യ മാധവനും വിജയ്‌ ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രം 'ആകാശവാണി' ഫെബ്രുവരി 12നു തീയറ്ററുകളില്‍ എത്തുന്നു. ഖയിസ് മില്ലന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന...

കാവ്യയുടെ ആകാശവാണി ഉടന്‍ തീയറ്ററുകളില്‍Akashvani-Malayalam-Film

കാവ്യ മാധവനും വിജയ്‌ ബാബുവും ഒന്നിക്കുന്ന പുതിയ ചിത്രം 'ആകാശവാണി' ഫെബ്രുവരി 12നു തീയറ്ററുകളില്‍ എത്തുന്നു. ഖയിസ് മില്ലന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ കാവ്യ ഒരു കോര്‍പ്പറേറ്റ് മേധാവിയുടെ വേഷം കൈകാര്യം ചെയ്യുന്നു.

മലയാളികളുടെ പ്രിയനടിയായ കാവ്യ അവസാനമായി അഭിനയിച്ചത് അനൂപ്‌ മേനോനൊടൊപ്പം 'ഷീ ടാക്സി' എന്ന ചിത്രത്തിലാണ്. അതിനോടൊപ്പം തന്നെ റിലീസ് ചെയ്യാനിരുന്ന ആകാശവാണി പിന്നീടു പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. കാവ്യയുടെ കഴിഞ്ഞ കുറച്ചു ചിത്രങ്ങള്‍ക്കു  സാമ്പത്തികവിജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഈ ചിത്രത്തോടെ അതിനൊരു മാറ്റം വരുത്താന്‍ കഴിയുമെന്നാണ്  പ്രതീക്ഷപ്പെടുന്നത്.

പുതിയ ചിത്രത്തില്‍ കാവ്യയുടെ ഭര്‍ത്താവിന്റെ വേഷമാണ് വിജയ്‌ ബാബുവിന്. ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള വിജയ്‌ ബാബു അഭിനേതാവ് എന്ന നിലയിലും കഴിവ് തെളിയിച്ചു വരികയാണ്.

ഭാര്യാ ഭര്‍ത്താക്കന്മാരുടെ ഇടയിലുള്ള ഈഗോയും അതേത്തുടര്‍ന്ന് ഉണ്ടാവുന്ന പ്രശ്നങ്ങളും ആണ് ചിത്രത്തിന്റെ ഇതിവൃത്തം .