നെപ്റ്റിയൂണിനപ്പുറം മറ്റൊരു ഗ്രഹം; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

സൗരയൂഥത്തില്‍ ഒമ്പാതാമത്തെ ഗ്രഹം കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രലോകം. ഭീമാകാരനായ മഞ്ഞുറഞ്ഞ ഗ്രഹത്തെയാണ് നെപ്റ്റിയൂണിനപ്പുറത്തായി...

നെപ്റ്റിയൂണിനപ്പുറം മറ്റൊരു ഗ്രഹം; പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം

planet-nine

സൗരയൂഥത്തില്‍ ഒമ്പാതാമത്തെ ഗ്രഹം കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രലോകം. ഭീമാകാരനായ മഞ്ഞുറഞ്ഞ ഗ്രഹത്തെയാണ് നെപ്റ്റിയൂണിനപ്പുറത്തായി കണ്ടെത്തിയിരിക്കുന്നത്. പ്ലാനറ്റ് നൈന്‍ എന്നാണ് പുതിയ ഗ്രഹത്തിന്റെ പേര്.

ഭൂമിയേക്കാള്‍ അഞ്ച് മുതല്‍ പത്ത് മടങ്ങ് വരെ വലുപ്പം പുതിയ ഗ്രഹത്തിനുണ്ട്. നേരത്തേ സൗരയൂഥത്തില്‍ നിന്ന് പുറത്താക്കിയ പ്ലൂട്ടോയ്ക്ക് സമാനമായ ഘടനയാണ് പ്ലാനറ്റ് നൈനിള്ളത്. അതിനാല്‍ പുതിയ ഗ്രഹത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ശാസ്ത്രജ്ഞരായ മൈക്കല്‍ ബ്രൗണ്‍, കോണ്‍സ്റ്റാന്റിന്‍ ബാറ്റിന്‍ എന്നിവരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നില്‍. പുതിയ ഗ്രഹത്തെ നിരീക്ഷിച്ച് വരികയാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.


പ്ലാനറ്റ് നൈനിന് സൗരയൂഥത്തില്‍ ഇടം ലഭിച്ചാല്‍ അഞ്ചാമത്തെ വലിയ ഗ്രഹമെന്ന പ്രത്യേകതയും സ്വന്തമാകും. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നിവയാണ് സൗരയൂഥത്തിലെ ഭീമന്‍ ഗ്രഹങ്ങള്‍.

നേരത്തേ സൗരയൂഥത്തിലെ ഒമ്പാതമാനായി വിശേഷിപ്പിച്ചിരുന്ന പ്ലൂട്ടോയെ 1930 ലാണ് കണ്ടെത്തിയത്. എന്നാല്‍ 2005 ല്‍ പ്ലൂട്ടോയെ സൗരയൂഥത്തില്‍ നിന്നും ഒഴിവാക്കിയതും മൈക്കല്‍ ബ്രൗണ്‍ തന്നെയായിരുന്നു.

പുതുതായി കണ്ടുപിടിച്ച പ്ലാനറ്റ് നൈന്‍ 15,000 വര്‍ഷം കൊണ്ടാണ് സൂര്യനെ വലയം വെക്കുന്നത്.

Read More >>