അമിത ആത്മവിശ്വാസവും തലക്കവനവും തോല്‍വി വിളിച്ചു വരുത്തി: എ.കെ.ആന്റണി

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേരിട്ട തോല്‍വിക്ക് ഉത്തരവാദികള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെയാണെന്ന വിമര്‍ശനവുമായി...

അമിത ആത്മവിശ്വാസവും തലക്കവനവും തോല്‍വി വിളിച്ചു വരുത്തി: എ.കെ.ആന്റണി

ANTONY_1280326f

തിരുവനന്തപുരം:  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ നേരിട്ട തോല്‍വിക്ക് ഉത്തരവാദികള്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ തന്നെയാണെന്ന വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് എ.കെ ആന്റണി രംഗത്ത്. കേരള സ്‌റ്റേറ്റ്‌ സര്‍വീസ്‌ പെന്‍ഷനേഴ്‌സ്‌ അസോസിയേഷന്റെ സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പായി നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ മികച്ച വിജയം ചില നേതാക്കളിലും പ്രവർത്തകരിലും അമിത ആത്മവിശ്വാസവും തലക്കവനവും ഉണ്ടാക്കിയെന്നും ഈ അമിത ആത്മവിശ്വാസം തോല്‍‌വിയില്‍ കലാശിച്ചു എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് യു.ഡി.എഫ് അനുകൂല സാഹചര്യമാണ് എന്നും സോണിയാഗാന്ധിയുടെ കേരള സന്ദർശനം പാർട്ടിനേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും പുതിയ ഉണർവ് ഉണ്ടാക്കിയിട്ടുണ്ട് എന്നും പറയുന്ന അദ്ദേഹം അമിതമായ ആത്മവിശ്വാസം കാണിക്കാതെ കഠിനമായി പ്രവർത്തിച്ചാൽ യു.ഡി.എഫിന് വീണ്ടും അധികാരത്തിൽ എത്താമെന്നും കൂട്ടി ചേര്‍ക്കുന്നു.

Read More >>