ഏഴാം വേതന കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കില്ലെന്ന് സൂചന

തിരുവനന്തപുരം: ഏഴാം വേതന കമ്മീഷന്‍ ശുപാര്‍ശകള്‍ ഈ വര്‍ഷം പൂര്‍ണ്ണമായി നടപ്പിലാക്കില്ലെന്ന് സൂചന. 1,02,100 കോടി രൂപയുടെ അധികബാധ്യത...

ഏഴാം വേതന കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കില്ലെന്ന് സൂചന

money

തിരുവനന്തപുരം: ഏഴാം വേതന കമ്മീഷന്‍ ശുപാര്‍ശകള്‍ ഈ വര്‍ഷം പൂര്‍ണ്ണമായി നടപ്പിലാക്കില്ലെന്ന് സൂചന. 1,02,100 കോടി രൂപയുടെ അധികബാധ്യത വരുത്തുമെന്നതിനാലാണിത്. കമ്മീഷന്റെ ശുപാര്‍ശ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ ഉന്നത തല സെക്രട്ടറിമാരുടെ കമ്മിറ്റി ക്യാബിനെറ്റ് രൂപീകരിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അലവെന്‍സുകള്‍ വെട്ടിക്കുറച്ചുകൊണ്ട് എല്ലാ പേ സ്‌കെയിലെയും വര്‍ദ്ധനവ് നിലനിര്‍ത്തുന്നതാണ് കമ്മിറ്റിക്ക് മുന്നിലുള്ള പ്രധാന സാധ്യത. റെയില്‍വെ ജീവനക്കാരുടെ അലവെന്‍സുകള്‍ വെട്ടിക്കുറക്കുന്നതും പരിഗണനയിലുണ്ട്. പ്രതിവര്‍ഷം 28,450 കോടി രൂപയാണ് ശമ്പളവും അലവന്‍സുമായി റെയില്‍വെ നല്കുന്നത്.

പാസഞ്ചര്‍ സര്‍വീസില്‍ പ്രതിവര്‍ഷം റെയില്‍വേക്കുണ്ടാകുന്ന നഷ്ടം ഇതിനോടടുത്ത തുകയാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെയും തുടര്‍വര്‍ഷത്തിലെയും ജിഡിപി യഥാക്രമം 3.9,3.5 എന്ന നിരക്കില്‍ എത്തിക്കാനുള്ള പ്രഖ്യാപിത ലക്ഷ്യം പ്രായോഗികമാക്കുന്നത്തിന്റെ ഭാഗമാണ് ഈ നടപടികള്‍

Story by
Read More >>