മുഖ്യമന്ത്രിക്ക് എതിരെ ഐ ഗ്രൂപ്പ് തുറന്ന പോരിന്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്മായ ആര്‍. ചന്ദ്രശേഖരന്‍ ര...

മുഖ്യമന്ത്രിക്ക് എതിരെ ഐ ഗ്രൂപ്പ് തുറന്ന പോരിന്

r.chandrasekaran

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ്മായ ആര്‍. ചന്ദ്രശേഖരന്‍ രംഗത്ത്.

ലീഡറെ  പിന്നില്‍നിന്ന് കുത്തി അധികാരത്തില്‍നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്കിയെന്ന് ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ചെയ്തുപോയ പാപങ്ങള്‍ക്ക് ശിക്ഷ ലഭിക്കുന്നതിന് കേരള ജനത ഉത്തരവാദികളല്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ പറയുന്നു.

ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട് എന്നും സ്വാതന്ത്ര്യ സമര സേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്ന ശ്രീ. കെ. കരുണാകരന്‍ കോണ്‍ഗ്രസുകാരുടെ മനസില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഓര്‍മയാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു.

ഉമ്മന്‍ ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ് നീക്കങ്ങള്‍ ശ്കതമാക്കിയതിന്റെ സൂചനയാണ്  ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌.

Read More >>