നിയമസഭയിലെ ഏറ്റവും ധനികനായ സാമാജികനെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് കോടികള്‍

തിരുവനന്തപുരം: ചികിത്സാചെലവിന്‍റെ പേരില്‍ നിയമസഭാസമാജികര്‍ പൊതു ഖജനാവില്‍ നിന്നും കൈപ്പറ്റിയത് കോടികള്‍. പതിമൂന്നാം നിയമസഭയുടെ ഒക്ടോബര്‍ 31 വരെയുള്ള...

നിയമസഭയിലെ ഏറ്റവും ധനികനായ സാമാജികനെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ ചിലവാക്കിയത് കോടികള്‍

IN07_KERALA_ASSEMBLY_3283f

തിരുവനന്തപുരം: ചികിത്സാചെലവിന്‍റെ പേരില്‍ നിയമസഭാസമാജികര്‍ പൊതു ഖജനാവില്‍ നിന്നും കൈപ്പറ്റിയത് കോടികള്‍. പതിമൂന്നാം നിയമസഭയുടെ ഒക്ടോബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ചികിത്സാ സഹായമെന്ന പേരില്‍ സര്‍ക്കാരില്‍ നിന്ന് എം.എല്‍.എ.മാര്‍ കൈപ്പറ്റിയ ആകെ തുക 4.61 കോടിയാണ്.

ഇതില്‍ 1.91 കോടി രൂപയും കൈപ്പറ്റിയത് കുട്ടനാടിന്‍റെ എം.എല്‍.എ. തോമസ്‌ ചാണ്ടിയാണ്. സത്യവാങ്മൂലം സമര്‍പ്പിച്ച അക്കങ്ങള്‍ വിശ്വാസത്തില്‍ എടുത്താല്‍ തന്നെ, ഈ നിയമ സഭയിലെ ഏറ്റവും ധനികനായ എം.എല്‍.എ. ആണ് തോമസ് ചാണ്ടി. തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകള്‍ പ്രകാരം നാല്‍പത്തിയഞ്ച് കോടിയില്‍ അധികമാണ് അദ്ദേഹത്തിന്‍റെ ആസ്തി. എന്നാല്‍ ഇതിന്‍റെ എത്രയോ ഇരട്ടിയാണ് അദ്ദേഹത്തിന്‍റെ ആസ്തി എന്നത് പരസ്യമായ രഹസ്യമാണ്.


ആലപ്പുഴയില്‍ പലാസ് റിസോര്‍ട്ട്, ഹൌസ് ബോട്ടുകള്‍, കുവൈറ്റിലെ ഹോട്ട് ബ്രെഡ് റസ്റ്റോറന്റ് ശൃംഖല, കുവൈറ്റ്, സൗദി എന്നി രാജ്യങ്ങളിലെ ഇന്ത്യന്‍  ഹൈസ്‌കൂളുകള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്‍റെ ബിസിനസ്സില്‍ ചിലത് മാത്രമാണ്. ഏതാണ്ട്  2000 കോടിയിലും അധികമാണ് ഇദ്ദേഹത്തിന്‍റെ ആസ്തി  എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനൊക്കെ പുറമേ സ്വന്തമായ് ലക്ഷങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും തോമസ്‌ ചാണ്ടി എം.എല്‍.എ.യ്ക്കുണ്ട്.

വസ്തുത ഇങ്ങനെ  ആയിരിക്കെയാണ് പൊതു ഖജനാവില്‍ നിന്നുംചികിത്സയ്ക്കായി തോമസ് ചാണ്ടി കോടികള്‍  കൈപ്പറ്റുന്നത്. സാമ്പത്തിക ബുദ്ധിമുട്ടല്ല അതിന് പിന്നിലെ ചേതോവികാരം, മറിച്ച്, 'ജനപ്രതിനിധി' എന്ന മേല്‍വിലാസം നല്‍കുന്ന അവകാശാധികാരം തന്നെ.  കര്‍ഷക പെന്‍ഷന്‍, തൊഴിലാളി പെന്‍ഷന്‍, വിധവ പെന്‍ഷന്‍ തുടങ്ങി നിരവധി പെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ഒരു സംസ്ഥാനത്ത് ധനാഢ്യരായ നിയമസഭാ സാമാജികര്‍ സ്വയമേവ പാലിക്കേണ്ടതായ ചില തിരിച്ചറിവുകള്‍ ഇനിയും അവര്‍ക്കുണ്ടാവേണ്ടതുണ്ട് എന്ന് വ്യക്തം.

Read More >>