മൂന്നാം ട്വന്റി 20 നാളെ; ഓസ്ട്രേലിയയെ നയിക്കാന്‍ ആളില്ല

സിഡ്‌നി: ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ അവസാനത്തെ മത്സരം നാളെ സിഡ്‌നിയില്‍ നടക്കും. ഏകദിന പരമ്പര 4-1 ന് വിജയിച്ച ഓസ്ട്രേലിയ ട്വന്റി20യില്‍ 2-0ത്തിനു...

മൂന്നാം ട്വന്റി 20 നാളെ; ഓസ്ട്രേലിയയെ നയിക്കാന്‍ ആളില്ല

30-1454138997-12-1452608076-indvaus21

സിഡ്‌നി: ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയിലെ അവസാനത്തെ മത്സരം നാളെ സിഡ്‌നിയില്‍ നടക്കും. ഏകദിന പരമ്പര 4-1 ന് വിജയിച്ച ഓസ്ട്രേലിയ ട്വന്റി20യില്‍ 2-0ത്തിനു പിന്നിട്ടു നില്‍ക്കുകയാണ്. നാളത്തെ മത്സരം കൂടി വിജയിച്ചു പരമ്പര തൂത്തുവരാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

രണ്ടാം ട്വന്റി 20 മത്സരത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഞായറാഴ്ച കളിക്കാനുണ്ടാകില്ല. സീനിയര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ന്യൂസിലാന്ഡ് പര്യടനത്തിന്റെ ഭാഗമായി ടീമില്‍ നിന്നും വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ അവസാന ട്വന്റി20യില്‍ ആര് ഓസ്ട്രേലിയയെ നയിക്കും എന്നത് ചോദ്യ ചിന്ഹമായി നിലനില്‍ക്കുന്നു.  സീനിയര്‍ താരമായ ഷെയ്ന്‍ വാട്‌സനാകും ഓസ്‌ട്രേലിയയെ നയിക്കുക എന്ന് ടീം വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

നാളത്തെ കളി വിജയിക്കാനായാല്‍ ഐസിസി ട്വന്റി 20 റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തും.

Read More >>