38എംപി ക്യാമറയുമായി ലൂമിയ 1008

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ രംഗം അടക്കി വാണിരുന്ന നോക്കിയാ പിന്നീട് സാംസങ്ങ്, സോണി, ലെനോവോ തുടങ്ങിയ കമ്പനികളുടെ വരവോടെ പിന്‍ നിരയിലേക്ക് തഴയപ്പെട്ടു....

38എംപി ക്യാമറയുമായി ലൂമിയ 1008

MNB13

ഒരു കാലത്ത് മൊബൈല്‍ ഫോണ്‍ രംഗം അടക്കി വാണിരുന്ന നോക്കിയാ പിന്നീട് സാംസങ്ങ്, സോണി, ലെനോവോ തുടങ്ങിയ കമ്പനികളുടെ വരവോടെ പിന്‍ നിരയിലേക്ക് തഴയപ്പെട്ടു. അതിനു ശേഷം മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് വിന്‍ഡോസ് പ്ലാറ്റ്ഫോമിലേക്ക് കുടിയേറിയ നോക്കിയ ലൂമിയ ഫോനുകളിലൂടെ വിപണി തിരിച്ചു പിടിച്ചു. ഇപ്പോള്‍ ഈ വിഭാഗത്തില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ലൂമിയ 1008ന്‍റെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്‍റെ 38 മെഗാ പിക്സല്‍ ക്യാമറ തന്നെയാണ്.

4.5ഇഞ്ച്‌ പ്യുവര്‍മോഷന്‍ എച്ച്ഡി ഡിസ്പ്ലേ, സ്നാപ്പ്ഡ്രാഗണ്‍ 600 പ്രോസസ്സര്‍, 38എംപി റൊട്ടേറ്റിംഗ് ക്യാമറയ്ക്കൊപ്പം ഡബിള്‍ എല്‍ഇഡി ഫ്ലാഷ്, 2ജിബി റാം, 32ജിബി ഇന്റേണല്‍ മെമ്മറി, വിന്‍ഡോസ് 8 ബ്ലൂ ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയാണ് ഈ ഫോണിന്‍റെ സവിശേഷതകള്‍.

https://youtu.be/_wKxzFHASOE

Read More >>